പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വൈക്കോയെയും ട്രോളി ആക്ഷേപ ഹാസ്യ ട്രെയിലറുമായി ആര്‍.ജെ ബാലാജിയുടെ എല്‍.കെ.ജി

രാഷ്ട്രീയ ആക്ഷേപ ഹാസ്യവുമായി എൽ.കെ.ജിയുടെ ട്രെയിലർ എത്തി. ആർ.ജെ ബാലാജി നായകനായ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കെ ആർ പ്രഭുവാണ്. തമിഴ്നാട് രാഷ്ട്രീയത്തിലെ അതികായരായ സെല്ലുര്‍ രാജ, വൈക്കോ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിങ്ങനെ നിരവധി രാഷ്ട്രീയ നേതാക്കളെ സിനിമ ആക്ഷേപഹാസ്യ രൂപത്തില്‍ വിമര്‍ശിക്കുന്നുണ്ട്. തമിഴ്നാട്ടിലെ ശ്രദ്ധേയമായ രാഷ്ട്രീയ സമരങ്ങളും സംഭവങ്ങളും പരാമര്‍ശിക്കുന്ന ട്രെയിലര്‍ കൃത്യമായ രാഷ്ട്രീയ ചോദ്യങ്ങളോടെയാണ് അവസാനിപ്പിക്കുന്നത്. പ്രിയ ആന്ദാണ് ചിത്രത്തിലെ നായിക.

പുതിയ രാഷ്ട്രീയ നേതാവായ ലാല്‍ഗുഡി കറുപ്പയ്യ ഗാന്ധിയുടെ രംഗപ്രവേശത്തോെടയാണ് എല്‍.കെ.ജി കഥ പറയുന്നത്. ജെ.കെ രിതേഷും രാഷ്ട്രീയ നേതാവായ നാഞ്ചില്‍ സമ്പത്തുമാണ് ചിത്രത്തിലെ മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലിയോണ്‍ ജെയിംസാണ് സംഗീത സംവിധാനം. നിര്‍മ്മാണം ഇഷാരി കെ ഗണേഷ്.
Adjust Story Font
16

