Quantcast

ജയലളിതയുടെ കഥ പറയുന്ന ‘തലെെവി’ വരുന്നു

ജയലളിതയുടെ ജീവിത കഥ പറയുന്ന മൂന്നാമത്തെ ചിത്രമാണ് ഇതോടെ അണിയറയിൽ ഒരുങ്ങുന്നത്

MediaOne Logo

Web Desk

  • Published:

    25 Feb 2019 12:51 PM IST

ജയലളിതയുടെ കഥ പറയുന്ന ‘തലെെവി’ വരുന്നു
X

തമിഴ് രാഷ്ട്രീയത്തിലെ ശക്തമായ സാന്നിധ്യവും, നടിയും മുൻ മുഖ്യമന്ത്രിയുമായിരുന്ന ജയലളയുടെ ജീവിതം വെള്ളിത്തിരയിലേക്ക്. ‘തലെെവി’ എന്ന് പേരിട്ടിരിക്കുന്ന എ.എൽ വിജയ് സംവിധാനം ചെയ്യുന്ന സിനിമ ജയലളിതയുടെ 71ാം ജൻമദിനമായ ഫെബ്രുവരി 24നാണ് പ്രഖ്യാപിക്കപ്പെട്ടത്.

ചിത്രത്തിനായി ഒൻപത് മാസത്തെ തയ്യാറെടുപ്പുകൾക്ക് ശേഷമാണ് തലെെവി ഒരുങ്ങുന്നത്. വിബ്രി മീഡിയയുടെ ബാനറിൽ വിഷ്ണു വരദനാണ് ചിത്രം നിർമ്മിക്കുന്നത്. ജി.വി പ്രകാശ് കുമാറാണ് സംഗീതം. നീരവ് ഷായാണ് ക്യാമറ കെെകാര്യം ചെയ്യുന്നത്. ജയലളിതയുടെ ജീവിത കഥ പറയുന്ന മൂന്നാമത്തെ ചിത്രമാണ് ഇതോടെ അണിയറയിൽ ഒരുങ്ങുന്നത്.

നേരത്തെ, നിത്യ മേനോനെ കേന്ദ്രകഥാപാത്രമാക്കിയുള്ള പ്രിയദർശിനി സംവിധാനം ചെയ്യുന്ന ‘ദി അയൺ ലേഡി’, ആദിത്യ ഭരദ്വാജ് നിർമ്മിച്ച് ഭാരതിരാജ സംവിധാനം ചെയ്യുന്ന ‘തായ്: പുരട്ചി തലെെവി’ എന്നീ ചിത്രങ്ങളാണ് ഇതിന് മുമ്പ് പ്രഖ്യാപിക്കപ്പെട്ട ജയലളിതാ ചിത്രങ്ങള്‍.

TAGS :

Next Story