150 ഡ്രോണുകള്‍ പറത്തി ബ്രഹ്മാസ്ത്രയുടെ ടൈറ്റില്‍ റിലീസ്
ശിവരാത്രി ദിനത്തിൽ പ്രയാഗ് രാജില്‍ കുംഭമേളക്കിടെയായിരുന്നു ടൈറ്റില്‍ റിലീസ്

ബോളിവുഡിലെ യുവനിരയെ അണിനിരത്തി കരൺ ജോഹർ നിർമിക്കുന്ന ബ്രഹ്മാസ്ത്രയുടെ ചിത്രീകരണം തുടങ്ങി. ശിവരാത്രി ദിനത്തിൽ പ്രയാഗ് രാജിലെ കുംഭമേളയിൽ വെച്ചായിരുന്നു തുടക്കം. രൺബീർ കപൂർ, ആലിയ ഭട്ട് തുടങ്ങിയ താരങ്ങളും സംവിധായകന്‍ അയന്‍ മുഖര്‍ജിയും ചടങ്ങിനെത്തി.
#Kumbh2019 ki hawaon mein #Brahmastra ka jaadu kuch is tarah chhaya tha! Yehi nahi, kal release hoga is film ka official...
Posted by Fox Star Hindi on Tuesday, March 5, 2019
സിനിമയുടെ ടൈറ്റില്‍ അല്ലെങ്കില്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇപ്പോള്‍ പൊതുവെ പുറത്തുവിടാറുള്ളത്. എന്നാല്‍ ബ്രഹ്മാസ്ത്ര വേറിട്ടൊരു വഴിയിലൂടെയാണ് സിനിമയുടെ ടൈറ്റില്‍ പുറത്തുവിട്ടത്. കുംഭമേള നടക്കുന്ന പ്രയാഗ് രാജില്‍ ശിവരാത്രി ദിനത്തില്‍ 150 ഡ്രോണുകള്‍ പറത്തിയാണ് സിനിമയുടെ ടൈറ്റില്‍ റിലീസ് ചെയ്തത്.

കുംഭമേളയുടെ ദൃശ്യങ്ങൾ ബ്രഹ്മാസ്ത്രയിൽ ഉപയോഗിക്കുന്നതിനാലാണ് ചിത്രീകരണം ശിവരാത്രി ദിനത്തിൽ തുടങ്ങിയത്. ഡ്രോണുകൾ ഒരുമിച്ച് ചേർന്ന് ബ്രഹ്മസ്ത്ര എന്ന പേര് ആകാശത്ത് എഴുതിയപ്പോൾ അതിന് നിരവധി പേര്‍ സാക്ഷികളായി.

മൂന്ന് ഭാഗങ്ങളായി പുറത്തിറങ്ങുന്ന ബ്രഹ്മസ്ത്രയുടെ ആദ്യ ഭാഗം ഈ വർഷം ക്രിസ്തുമസിനെത്തും. അയന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആലിയ ഭട്ടിനും രണ്‍ബീര്‍ കപൂറിനുമൊപ്പം അമിതാഭ് ബച്ചന്‍, നാഗാര്‍ജുന തുടങ്ങിയ താരങ്ങളുമെത്തുന്നു. കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സാണ് നിര്‍മാണം.
ബ്രഹ്മാസ്ത്രയുടെ ലോഗോ കരണ്‍ ജോഹര്‍ ഇന്ന് ട്വിറ്ററില്‍ പുറത്തുവിട്ടു. എല്ലാ ആയുധങ്ങളും തുല്യമല്ല എന്ന് പറഞ്ഞാണ് ലോഗോ പുറത്തുവിട്ടത്.
Adjust Story Font
16

