മൊഞ്ചത്തി ഐശ്വര്യ, മീശക്കാരന്‍ കാളിദാസ്; അര്‍ജന്റീന ഫാന്‍സ് രണ്ടാം പാട്ടെത്തി
ഐശ്വര്യ ലക്ഷ്മിയുടെ ഡാന്‍സും കാളിദാസന്റെ വേറിട്ട ലുക്കുമാണ് പാട്ടിന്റെ ഹൈലൈറ്റ്.

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത, കാളിദാസ് ജയറാമും ഐശ്വര്യാ ലക്ഷ്മിയും പ്രധാന വേഷത്തിലെത്തുന്ന അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവിലെ രണ്ടാമത്തെ ഗാനവും എത്തി. സിതാര കൃഷ്ണകുമാറാണ് ഗാനം ആലപിച്ചത്. ബി ഹരിനാരായണന്റെ വരികള്‍ക്ക് ഈണം പകര്‍ന്നത് ഗോപിസുന്ദറാണ്.
ഒരു വിവാഹ വീടിന്റെ പശ്ചാത്തലത്തിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മിയുടെ ഡാന്‍സും കാളിദാസന്റെ വേറിട്ട ലുക്കുമാണ് പാട്ടിന്റെ ഹൈലൈറ്റ്.
അശോകൻ ചരുവിലിന്റെ കഥയെ ആസ്പദമാക്കി ജോൺ മന്ത്രിക്കലും മിഥുൻ മാനുവൽ തോമസും ചേർന്നാണ് അർജന്റീന ഫാൻസ് കാട്ടൂർക്കടവിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം രണദിവെയും ചിത്രസംയോജനം ലിജോ പോളും നിർവഹിച്ചിരിക്കുന്നു.
ഫുട്ബോളും സൗഹൃദവും ക്യാമ്പസ് പ്രണയവും രാഷ്ട്രീയവുമെല്ലാമാണ് സ്ക്രീനിലെത്തുന്നത്. ചിത്രം ഒരു കോമഡി എന്റർടെയ്നർ ആയിരിക്കുമെന്നാണ് ട്രെയിലര്‍ നൽകുന്ന സൂചന. ഓണ്‍ലൈന്‍ സീരീസായ കരിക്കിലൂടെ ശ്രദ്ധേയരായ ജോർജ്ജ് എന്ന അനു കെ അനിയനും ഫ്രാൻസിസ് എന്ന ജീവനും കാളിദാസിനൊപ്പം ചിത്രത്തില്‍ വേഷമിടുന്നു എന്നൊരു പ്രത്യേകതയുമുണ്ട്.
ये à¤à¥€ पà¥�ें- ‘പരീക്ഷൊന്ന് കഴിയട്ടിഷ്ടാ, മ്മക്ക് പെടക്ക്യാം’; അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവിന്റെ റിലീസ് തിയതിയില്‍ മാറ്റം
ആട്, ആന്‍മരിയ കലിപ്പിലാണ്, ആട് 2 തുടങ്ങിയ ചിത്രങ്ങള്‍ക്ക് പിന്നാലെ മിഥുന്‍ ഒരുക്കുന്ന ചിത്രമാണ് അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്. നിര്‍മാണം ആഷിഖ് ഉസ്മാന്‍. സെന്‍ട്രല്‍ പിക്‌ചേഴ്‌സാണ് ചിത്രം വിതരണത്തിനെത്തിക്കുക.
Adjust Story Font
16

