ഫാദര്‍ നെടുമ്പള്ളിയായി ഫാസില്‍; പോസ്റ്റര്‍ പുറത്ത്
സംവിധായകന്‍ ഫാസില്‍ അവതരിപ്പിക്കുന്ന ഫാദര്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തിയുള്ള പോസ്റ്ററാണ് പുറത്തുവന്നത്.

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രം റിലീസിംഗിനായി ഒരുങ്ങുകയാണ്. ചിത്രത്തിലെ കാരക്റ്റര്‍ പോസ്റ്ററുകള്‍ അണിയറ പ്രവര്‍ത്തകര്‍ ഓരോന്നായി പുറത്തുവിടുകയാണ്.

ഏറ്റവും ഒടുവിലായി ചിത്രത്തിലെ പതിനഞ്ചാമത് ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവന്നിരിക്കുകയാണ്. സംവിധായകന്‍ ഫാസില്‍ അവതരിപ്പിക്കുന്ന ഫാദര്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തിയുള്ള പോസ്റ്ററാണ് പുറത്തുവന്നത്. 26 ദിവസം കൊണ്ട് 26 കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന പോസ്റ്ററുകള്‍ പുറത്തിറക്കുമെന്ന് ലൂസിഫറിന്റെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.
#Lucifer Character Poster #15
Posted by Prithviraj Sukumaran on Tuesday, March 5, 2019
ചിത്രത്തില്‍ മഞ്ജു വാര്യര്‍ നായികയാകുമ്പോള്‍ ബോളിവുഡ് നടന്‍ വിവേക് ഒബ്റോയി പ്രതിനായക കഥാപാത്രമായെത്തുന്നു. ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, സുരേഷ് ചന്ദ്ര മേനോന്‍, ശിവജി ഗുരുവായൂര്‍, ആദില്‍ ഇബ്രാഹിം, ഷോണ്‍ റോമി, നന്ദു, ജോണ്‍ വിജയ്, അനീഷ് ജി മേനോന്‍, കൈനകരി തങ്കരാജ്, ബാല തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ആശിര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.
ये à¤à¥€ पà¥�ें- ‘ലാലേട്ടനില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ ഞാന്‍ മോഷ്ടിച്ചിട്ടുണ്ട്. അത് ഭാവിയില്‍ ഞാന്‍ ഉപയോഗിക്കും’
ये à¤à¥€ पà¥�ें- ‘എന്നെയൊരു ധിക്കാരിയായി കാണാനാണ് എല്ലാവര്‍ക്കും ഇഷ്ടം’
Adjust Story Font
16

