Quantcast

റിമി ടോമിയുടെ ഗാനമേളക്കിടെ സംഘര്‍ഷവും കൂട്ടയടിയും; ഗായിക കാര്‍ വഴി രക്ഷപ്പെട്ടു

MediaOne Logo

Web Desk

  • Published:

    9 March 2019 7:12 AM GMT

റിമി ടോമിയുടെ ഗാനമേളക്കിടെ സംഘര്‍ഷവും കൂട്ടയടിയും; ഗായിക കാര്‍ വഴി രക്ഷപ്പെട്ടു
X

ഗായിക റിമി ടോമിയുടെ സംഘം നയിച്ച ഗാനമേളക്കിടെ സംഘര്‍ഷവും കൂട്ടയടിയും. കരുനാഗപ്പള്ളി തഴവ ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര ഉത്സവാഘോഷങ്ങളുടെ ഭാഗമായി നടത്തിയ ഗാനമേളയാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഗാനമേള നടക്കുന്നതിനിടെ കാണികള്‍ക്കിടയില്‍ നിന്നും ഒരു യുവാവ് സ്റ്റേജില്‍ കയറിവന്ന് ഗായകനൊപ്പം നൃത്തം ചെയ്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇയാളെ ഗായകന്‍ വിലക്കിയെങ്കിലും യുവാവ് താഴെയിറങ്ങാന്‍ കൂട്ടാക്കാതെ നൃത്തം തുടരുകയായിരുന്നു. ഇതോടെ ഗാനമേള നിര്‍ത്തി വെക്കുകയും യുവാവിനെ സംഘാടകര്‍ താഴെയിറക്കാന്‍ ശ്രമിച്ചതുമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. യുവാവിന്റെ കൂടെ വന്നവരും സംഘാടകരും തമ്മില്‍ ഏറ്റുമുട്ടിയതോടെ പൊലീസ് ലാത്തി വീശി ഓടിക്കുകയായിരുന്നു.

ഗാനമേള സംഘത്തിന്റെ വാദ്യോപകരണങ്ങള്‍ പലതിനും സംഭവത്തില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. നിരവധി നാട്ടുകാര്‍ക്കും പ്രശ്നത്തില്‍ പരിക്കേറ്റിട്ടുണ്ട്. സംഘര്‍ഷം കടുത്തതോടെ ഗായിക റിമി ടോമി കാറില്‍ കയറി രക്ഷപ്പെട്ടു.

TAGS :

Next Story