സൗബിനും ജോജുവും റിമയും; ഭദ്രന്‍ ചിത്രം ജൂതന്‍റെ മോഷന്‍ പോസ്റ്റര്‍ കാണാം
ജൂതന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിറാണ് നായകന്‍.

ആടുതോമയെ മലയാളിയ്ക്ക് സമ്മാനിച്ച ഭദ്രന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ജൂതന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിറാണ് നായകന്‍. ജോജു ജോര്‍ജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. റിമ കല്ലിങ്കലാണ് നായിക. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ മോഹന്‍ലാല്‍ തന്റെ ഫേസ് ബുക്ക് പേജില്‍ പങ്കുവെച്ചു.
ഭദ്രന്‍ എന്ന് കേള്‍ക്കുമ്പോള്‍ മലയാളികളുടെ മനസ്സില്‍ ആദ്യം ഓടിയെത്തുന്ന ചിത്രമാണ് സ്ഫടികം. 2005ല്‍ പുറത്തിറങ്ങിയ ഉടയോന് ശേഷം നീണ്ട 14 വര്‍ഷത്തെ ഇടവേള കഴിഞ്ഞാണ് അദ്ദേഹം പുതിയ ചിത്രവുമായി എത്തുന്നത്.
എസ് സുരേഷ് ബാബുവാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. ഛായാഗ്രഹണം ലോകനാഥന്‍. സുഷിന്‍ ശ്യാമിന്‍റെതാണ് സംഗീതം.
എനിക്കു പ്രിയപ്പെട്ട ഭദ്രൻ സാറും സുരേഷ് ബാബുവും ഒന്നിക്കുന്ന ജൂതൻ സിനിമയ്ക്ക് എല്ലാ ആശംസകളും.... All the best Soubin Shahir
Posted by Mohanlal on Friday, March 15, 2019
Next Story
Adjust Story Font
16

