കോട്ടയം കുഞ്ഞച്ചന്‍ വരുമോ ഇല്ലയോ? ആരാധകരുടെ ആശങ്കയ്ക്ക് വിരാമം
ചിത്രത്തെപ്പറ്റി ഒരു വിവരവും ഇല്ലാതിരുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം നടത്തി ഒരു വര്‍ഷം തികയുന്ന ദിവസം സംവിധായകന്‍ മിഥുനെ തേടി ട്രോള്‍ എത്തിയത്.

കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗത്തിന്‍റെ പ്രഖ്യാപനം നടന്ന് ഒരു വര്‍ഷം കഴിഞ്ഞും പടത്തിന്‍റെ ഒരു വിവരവും ഇല്ലല്ലോ എന്ന് ചോദിച്ച് ട്രോളിയവരോട് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിന്റെ മറുപടി. ചിത്രത്തിനായി അധികം കാത്തിരിക്കേണ്ട, ചിത്രത്തിന്റെ രണ്ടാം ഭാഗം ഉടന്‍ ഉണ്ടാകുമെന്നാണ് സംവിധായന്‍ പറഞ്ഞത്.
മമ്മൂട്ടിയുടെ എക്കാലത്തേയും മെഗാഹിറ്റ് ചിത്രം കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം വരുമെന്ന് സംവിധായകന്‍ ഉറപ്പ് നല്‍കിയിട്ട് ഒരു വര്‍ഷം കഴിഞ്ഞിരുന്നു. ചിത്രത്തെപ്പറ്റി ഒരു വിവരവും ഇല്ലാതിരുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം നടത്തി ഒരു വര്‍ഷം തികയുന്ന ദിവസം സംവിധായകന്‍ മിഥുനെ തേടി ട്രോള്‍ എത്തിയത്. എന്തായാലും സംവിധായകന്‍റെ മറുപടിയോടെ പ്രേക്ഷകരുടെ ആശങ്കയ്ക്ക് വിരാമമായിരിക്കുകയാണ്.

കാല്‍നൂറ്റാണ്ടിന് മുന്‍പ് ക്ലാസും മാസും ഒരുപോലെ കൂട്ടിയിണക്കി തരംഗമായ കോട്ടയം കുഞ്ഞച്ചന്‍ സംവിധാനം ചെയ്തത് ടി.എസ് സുരേഷ് ബാബുവായിരുന്നു. 90ല്‍ പുറത്തിറങ്ങിയ സിനിമക്ക് തിയേറ്ററില്‍ ലഭിച്ച സ്വീകാര്യത രണ്ടാം ഭാഗം ഇറങ്ങുമ്പോഴും ലഭിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ വിശ്വാസം.
Adjust Story Font
16

