Quantcast

വീണ്ടും ഭയപ്പെടുത്താന്‍ നയന്‍സെത്തുന്നു; ഐറയുടെ ട്രയിലര്‍ കാണാം

ലക്ഷ്മി, മാ, തുടങ്ങിയ ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ സര്‍ജുന്‍ കെ.എം സംവിധാനം ചെയ്ത ചിത്രമാണ് ഐറ

MediaOne Logo

Web Desk

  • Published:

    21 March 2019 12:25 PM IST

വീണ്ടും ഭയപ്പെടുത്താന്‍ നയന്‍സെത്തുന്നു; ഐറയുടെ ട്രയിലര്‍ കാണാം
X

മായ, ഡോറ എന്നീ ചിത്രങ്ങള്‍ക്കുശേഷം നയന്‍താര നായികാവേഷത്തിലെത്തുന്ന ഹൊറര്‍ ചിത്രം ഐറയുടെ ട്രയിലര്‍ പുറത്തിറങ്ങി. ലക്ഷ്മി, മാ, തുടങ്ങിയ ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ സര്‍ജുന്‍ കെ.എം സംവിധാനം ചെയ്ത ചിത്രമാണ് ഐറ.

ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് കെജെ ആര്‍ സ്റ്റുഡിയോസാണ്. ചിത്രത്തില്‍ ഇരട്ടവേഷത്തിലാണ് നയന്‍താര എത്തുന്നത്. യമുന എന്ന ജേര്‍ണലിസ്റ്റായും ഭവാനി എന്ന നാട്ടിന്‍പുറത്തുകാരിയുമായിട്ടാണ് നയന്‍സെത്തുന്നത്. യോഗിബാബു, ജയപ്രകാശ്, കലൈരസന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ഇന്ദ്രന്റെ വാഹനമായ ഐരാവതം എന്നതിന്റെ ചുരുക്കമാണ് ഐറ എന്നത്. ആനകള്‍ക്ക് വളരെ മികച്ച ഓര്‍മ്മശക്തിയാണ്, നയന്‍താരയുടെ കഥാപാത്രങ്ങളിലൊന്ന് ആനയ്ക്ക് തുല്യമായ ഓര്‍മ്മശക്തിയുള്ള ആളാണ്. തീര്‍ത്തും വ്യത്യസ്തമായ രണ്ടു കഥാപാത്രങ്ങളെയാണ് നയന്‍താര ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അസാധാരണമായ ഒരു പ്രതികാരകഥയാണ് ഐറ. വ്യത്യസ്തമായൊരു അനുഭവമായിരിക്കും ഐറ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുക എന്ന് സംവിധായകന്‍ പറയുന്നു.

ये भी पà¥�ें- ഞെട്ടിക്കുന്ന മേക്ക് ഓവറുമായി ‘ഐറ’യില്‍ നയന്‍താരയെത്തുന്നു

ये भी पà¥�ें- നയന്‍സ് ഇരട്ടവേഷത്തിലെത്തുന്ന ‘ഐറ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

TAGS :

Next Story