കുണുങ്ങി കുണുങ്ങി.. മേരാ നാം ഷാജിയിലെ പുതിയ ഗാനം പുറത്ത്
കുണുങ്ങി കുണുങ്ങി എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചതും നാദിര്‍ഷയാണ്.

നാദിര്‍ഷ സംവിധാനം ചെയ്യുന്ന മേരാ നാം ഷാജിയിലെ ഗാനം പുറത്തുവിട്ടു. കുണുങ്ങി കുണുങ്ങി എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചതും നാദിര്‍ഷയാണ്. സാബു അറക്കുഴയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് എമില്‍ മുഹമ്മദാണ്.
ബിജു മേനോന്‍, ആസിഫ് അലി, ബൈജു എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന മേരാ നാം ഷാജി മൂന്ന് ഷാജിമാരുടെ കഥയാണ് പറയുന്നത്. നിഖില വിമല്‍ നായികയാകുന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ ശ്രീനിവാസനും എത്തുന്നുണ്ട്. ദിലീപ് പൊന്നനാണ് തിരക്കഥയും സംഭാഷണവും നിര്‍വ്വഹിക്കുന്നത്.
കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിന് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഏപ്രില്‍ 5നാണ് ചിത്രത്തിന്റെ റിലീസ്. കോമഡിയും സസ്‌പെന്‍സും നിറഞ്ഞ എന്റര്‍ടെയ്‌നറാണ് ചിത്രമെന്നാണ് സൂചന.
Next Story
Adjust Story Font
16

