Quantcast

മധുരരാജയില്‍ മലയാള സിനിമ ഇതുവരെ കാണാത്ത ഗ്രാഫിക്സ് വിസ്മയമുണ്ടെന്ന് സലിംകുമാര്‍

ചിത്രം സൂപ്പര്‍ ഹിറ്റാകുമെന്നാണ് നടന്‍ സലിം കുമാര്‍ പറയുന്നത്.

MediaOne Logo

Web Desk

  • Published:

    31 March 2019 1:11 PM IST

മധുരരാജയില്‍ മലയാള സിനിമ ഇതുവരെ കാണാത്ത ഗ്രാഫിക്സ് വിസ്മയമുണ്ടെന്ന് സലിംകുമാര്‍
X

ലൂസിഫറിന് പിന്നാലെ അവധിക്കാലം ആഘോഷമാക്കാന്‍ മധുരരാജയുമെത്തുകയാണ്. മധുരരാജയ്ക്കായുള്ള കാത്തിരിപ്പിലാണ് മമ്മൂട്ടി ആരാധകര്‍. ചിത്രം സൂപ്പര്‍ ഹിറ്റാകുമെന്നാണ് നടന്‍ സലിം കുമാര്‍ പറയുന്നത്. മധുരരാജയുടെ പ്രമോഷന്റെ ഭാഗമായി റോഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"മലയാള സിനിമ ഇതുവരെ കാണാത്ത വമ്പന്‍ ഗ്രാഫിക്സ് വിസ്മയം ആണ് ചിത്രത്തില്‍ ഒരുങ്ങുന്നത്. പോക്കിരിരാജയില്‍ കണ്ട മമ്മൂട്ടിയെ ആയിരിക്കില്ല മധുരരാജയില്‍ കാണാന്‍ പോകുന്നത്. ചിത്രം സൂപ്പര്‍ ഹിറ്റാവും"- സലിം കുമാര്‍ പറഞ്ഞു.

പോക്കിരിരാജയുടെ രണ്ടാം ഭാഗമാണ് മധുരരാജ. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം തമിഴ് താരം ജയ് പ്രധാന വേഷത്തിലെത്തുന്നു. മനോഹരന്‍ മംഗളോദയം എന്ന കഥാപാത്രമായി സലിം കുമാറുമുണ്ട്. ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് നെല്‍സണ്‍ ഐപ്പാണ്.

നെടുമുടി വേണു, സിദ്ദിഖ്, സലിം കുമാര്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ജഗപതി ബാബു, നരേന്‍, രമേശ് പിഷാരടി, കലാഭവന്‍ ഷാജോണ്‍, അനുശ്രീ, മഹിമ നമ്പ്യാര്‍, ഷംന കാസിം, രേഷ്മ അന്ന രാജന്‍, തെസ്നി ഖാന്‍, പ്രിയങ്ക എന്നിങ്ങനെ വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. ചിത്രം ഏപ്രില്‍ 12ന് തിയേറ്ററുകളിലെത്തും.

TAGS :

Next Story