ഒരുപാട് നന്ദിയുണ്ട് ബ്രദര്‍; പൃഥ്വിയോട് ടൊവിനോ
ലൂസിഫറിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നും ഒരുപാട് നന്ദിയുണ്ടെന്നും പൃഥ്വിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് ടൊവിനോ

തിയേറ്ററുകളില്‍ ആവേശം നിറച്ച് ലൂസിഫര്‍ മുന്നേറുന്നതിനിടെ ചിത്രത്തിന്‍റെ സംവിധായകന്‍ പൃഥ്വിരാജിന് നന്ദി പറഞ്ഞ് ടൊവിനോ തോമസ്. ലൂസിഫറില്‍ തനിക്ക് മികച്ച വേഷം തന്നതിനാണ് നന്ദി അറിയിച്ചത്. ലൂസിഫറിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നും ഒരുപാട് നന്ദിയുണ്ടെന്നും പൃഥ്വിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് ടൊവിനോ പറഞ്ഞു.

ചിത്രത്തില്‍ ജതിന്‍ രാംദാസ് എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിച്ചത്. മികച്ച അഭിപ്രായമാണ് ടൊവിനോയുടെ കഥാപാത്രത്തെ കുറിച്ച് പ്രേക്ഷകര്‍ക്കുള്ളത്. രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒരു മാസ് എന്റര്‍ടെയ്‌നറായി ഒരുക്കിയ ചിത്രം തിയേറ്ററില്‍ ഹൗസ്ഫുള്‍ ആയി ഓടിക്കൊണ്ടിരിക്കുകയാണ്.
സെവന്‍ത് ഡേ, എസ്ര, എന്ന് നിന്റെ മൊയ്തീന്‍ തുടങ്ങിയ ചിത്രങ്ങളില്‍ പൃഥ്വി രാജും ടൊവിനോ തോമസും നേരത്തെ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.
ये à¤à¥€ पà¥�ें- ആദ്യ ദിന കളക്ഷനില്‍ എല്ലാ റെക്കോര്‍ഡുകളും തകര്‍ത്തെറിഞ്ഞ് ലൂസിഫര്‍ മുന്നേറുന്നു
ये à¤à¥€ पà¥�ें- ‘പൈറസി ഈസ് എ ഡേര്‍ട്ടി ബിസിനസ്’; മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടിലിറങ്ങിയ ലൂസിഫര്‍ സിനിമ ഇന്റര്‍നെറ്റില്‍
Next Story
Adjust Story Font
16

