രാജ റിട്ടേണ്‍സ്; ആരാധകര്‍ക്ക് ആഘോഷിക്കാന്‍ മാസ് ട്രെയിലറെത്തി
ആക്ഷനും കോമഡിയും സസ്പെന്‍സുമൊക്കെയുള്ള എന്‍റര്‍ടെയിനറാണ് ചിത്രമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത മധുരരാജയുടെ ട്രെയിലറെത്തി. മമ്മൂട്ടി ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള മാസ് ട്രെയിലര്‍ തന്നെയാണ് പുറത്തിറങ്ങിയത്.
പുലിമുരുകന്റെ വന്‍ വിജയത്തിന് ശേഷം വൈശാഖ്- ഉദയ് കൃഷ്ണ- പീറ്റര്‍ ഹെയിന്‍ ടീം ഒന്നിക്കുന്ന സിനിമയായതിനാല്‍ മമ്മൂട്ടിയുടെ ആരാധകര്‍ക്ക് വന്‍ പ്രതീക്ഷയാണ്. ആക്ഷനും കോമഡിയും സസ്പെന്‍സുമൊക്കെയുള്ള എന്‍റര്‍ടെയിനറാണ് ചിത്രമെന്നാണ് ട്രെയിലറില്‍ നിന്ന് വ്യക്തമാകുന്നത്. സമകാലീന രാഷ്ട്രീയ സംഭവങ്ങളും സിനിമയില്‍ ചര്‍ച്ചയാവുന്നുണ്ടെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.
അനുശ്രീ, മഹിമ നമ്പ്യാര്‍, ഷംന കാസിം എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. നെടുമുടി വേണു, വിജയരാഘവന്‍, സലീം കുമാര്‍, അജു വര്‍ഗീസ്, സിദ്ദിഖ്, നരേന്‍, ജഗപതി ബാബു എന്നിങ്ങനെ വന്‍ താരനിര തന്നെയുണ്ട് ചിത്രത്തില്‍.
ഷാജി കുമാര്‍ ആണ് ഛായാഗ്രഹണം നിര്‍വഹിച്ചത്. സംഗീതം ഗോപി സുന്ദര്‍. നെല്‍സണ്‍ ഐപ്പ് ആണ് നിര്‍മ്മാണം. വിഷുവിന് ചിത്രം തിയേറ്ററുകളിലെത്തും.
Adjust Story Font
16

