Quantcast

പ്രധാനമന്ത്രിയായി മോഹന്‍ലാല്‍; കാപ്പാന്റെ ത്രില്ലിങ് ടീസര്‍ പുറത്ത്

MediaOne Logo
പ്രധാനമന്ത്രിയായി മോഹന്‍ലാല്‍; കാപ്പാന്റെ ത്രില്ലിങ് ടീസര്‍ പുറത്ത്
X

ലൂസിഫറിന് ശേഷം തമിഴില്‍ ആഘോഷമാക്കാൻ മോഹൻലാല്‍ എത്തുന്നു. കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന കാപ്പാന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ പ്രധാനമന്ത്രിയുടെ വേഷത്തിലാണ് എത്തുന്നത്. ചിത്രത്തിന്റെ ടീസറിന് ഗംഭീര പ്രതികരണമാണ് പുറത്തിറങ്ങിയതിന് ശേഷം ലഭിക്കുന്നത്. മോഹൻലാലും തമിഴ് സൂപ്പര്‍ താരം സൂര്യയും ഒരുമിക്കുന്നതിനാൽ തന്നെ ആരാധകരുടെ പ്രതീക്ഷകള്‍ വാനോളമാണ്. നീണ്ട ഇടവേളക്ക് ശേഷം മോഹൻലാൽ വീണ്ടും തമിഴിൽ തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും കാപ്പാനുണ്ട്.

കെ.വി ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തിൽ സൂര്യക്കും മോഹൻലാലിനും പുറമെ ആര്യ, സമുദ്രക്കനി, സായേഷ, ബോമൻ ഇറാനി തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.
ലൈക പ്രൊഡക്ഷൻസ് നിർമ്മിച്ച ചിത്രത്തിനായി ഹാരിസ് ജയരാജ് സംഗീതവും അഭിനന്ദൻ രാമാനുജം, എം.എസ് പ്രഭു എന്നിവർ ഛായാഗ്രഹണവും ആന്തണി എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. ചിത്രം ആഗസ്റ്റില്‍ തിയേറ്ററുകളിലെത്തും.

TAGS :

Next Story