Quantcast

ഒരു യമണ്ടന്‍ പ്രേമകഥയിലെ ആദ്യ ഗാനമെത്തി

‘ഇനി വന്ദിപ്പിന്‍ മാളോരെ’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    16 April 2019 4:13 PM IST

ഒരു യമണ്ടന്‍ പ്രേമകഥയിലെ ആദ്യ ഗാനമെത്തി
X

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ഒരു യമണ്ടന്‍ പ്രേമകഥയിലെ ആദ്യ ഗാനമെത്തി. ‘ഇനി വന്ദിപ്പിന്‍ മാളോരെ’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് നാദിര്‍ഷയാണ് സംഗീതം നല്‍കിയിരിക്കുന്നത്. സംഗീത സംവിധായകനായ വിദ്യാധരന്‍ മാസ്റ്ററാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. കുറെ കാലത്തെ ഇടവേളയ്ക്കു ശേഷമാണ് വിദ്യാധരന്‍ മാസ്റ്റര്‍ ഗായകനായി മലയാള സിനിമയിലെത്തുന്നത്.

കേരളത്തിലെ ക്രിസ്ത്യന്‍ മതവിഭാഗക്കാരുടെ ഇടയില്‍ പ്രചാരത്തിലുണ്ടായിരുന്ന പരിചമുട്ടുകളിയുടെ ചൊല്‍പ്പാട്ടിന്റെ ശൈലിയാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ബി.സി നൗഫല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബിപിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.

സംയുക്ത മേനോനും നിഖില വിമലുമാണ് ചിത്രത്തിലെ നായികമാര്‍. ദുല്‍ഖറിനൊപ്പം സൗബിന്‍ ഷാഹിര്‍, സലീം കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, വിഷ്ണു ഉണ്ണികൃഷ്ണന്‍, രമേഷ് പിഷാരടി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്‍റെ പേരു പോലെ തന്നെ സിനിമയും ഒരു യമണ്ടന്‍ ആയിരിക്കുമെന്നാണ് പ്രേഷകര്‍ കരുതുന്നത്.

TAGS :

Next Story