Quantcast

‘പറയുവാന്‍ ഇതാദ്യമായ്’.. യൂ ട്യൂബില്‍ തരംഗമായി ഇഷ്കിലെ ഗാനം

പ്രശസ്ത തെന്നിന്ത്യന്‍ യുവഗായകന്‍ സിദ് ശ്രീറാം ആലപിച്ച ‌’പറയുവാന്‍ ഇതാദ്യമായ്’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തുവന്നത്.

MediaOne Logo

Web Desk

  • Published:

    12 May 2019 9:09 PM IST

‘പറയുവാന്‍ ഇതാദ്യമായ്’.. യൂ ട്യൂബില്‍ തരംഗമായി ഇഷ്കിലെ ഗാനം
X

ഷെയിന്‍ നിഗം നായകനാകുന്ന ഇഷ്കിലെ പ്രണയാര്‍ദ്രമായ ഗാനമെത്തി. പ്രശസ്ത തെന്നിന്ത്യന്‍ യുവഗായകന്‍ സിദ് ശ്രീറാം ആലപിച്ച ‌'പറയുവാന്‍ ഇതാദ്യമായ്' എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തുവന്നത്.

നടന്‍ പൃഥ്വിരാജാണ് ഫേസ് ബുക്ക് പേജിലൂടെ ഗാനം റിലീസ് ചെയ്തത്. ജോ പോളിന്റെ വരികള്‍ക്ക് ജേക്‌സ് ബിജോയ് ഈണം പകര്‍ന്നിരിക്കുന്ന മനോഹരമായ ഗാനമാണ് പുറത്തിറങ്ങിയത്. റിലീസ് ചെയ്ത് ഒരു ദിവസത്തിനുള്ളില്‍ പാട്ട് ട്രെന്‍ഡിങില്‍ മൂന്നാമതെത്തി.

ഷെയിന്‍ നിഗത്തെ നായകനാക്കി അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇഷ്‌ക്. രതീഷ് രവി തിരക്കഥയൊരുക്കുന്ന ചിത്രം ‘നോട്ട് എ ലവ് സ്റ്റോറി’ എന്ന ടാഗ് ലൈനോടെയാണ് ഒരുങ്ങുന്നത്. ആന്‍ ശീതളാണ് ചിത്രത്തിലെ നായിക. ലിയോണ ലിഷോയ്, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരും ചിത്രത്തിലുണ്ട്. മെയ് 17ന് ചിത്രം തിയേറ്ററുകളിലെത്തും.

TAGS :

Next Story