Quantcast

എസ്.ഐ മണികണ്ഠന്‍ സി.പി; ഉണ്ടയിലെ മമ്മൂട്ടിയെ കാണാം

മമ്മൂട്ടി അവതരിപ്പിക്കുന്ന മണികണ്ഠന്‍ സി.പിയുടെ ലുക്കാണ് അണിയറപ്രവര്‍ത്തകര്‍ ഇന്ന് പുറത്തുവിട്ടത്.

MediaOne Logo

Web Desk

  • Published:

    12 May 2019 8:08 PM IST

എസ്.ഐ മണികണ്ഠന്‍ സി.പി; ഉണ്ടയിലെ മമ്മൂട്ടിയെ കാണാം
X

മമ്മൂട്ടി നായകനാകുന്ന ഖാലിദ് റഹ്മാന്‍ ചിത്രം ഉണ്ട പ്രദര്‍ശനത്തിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിന്റെ വരവറിയിച്ച് ക്യാരക്ടര്‍ പോസ്റ്ററുകള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിടുകയാണ്. മമ്മൂട്ടി അവതരിപ്പിക്കുന്ന എസ്.ഐ മണികണ്ഠന്‍ സി.പിയുടെ ലുക്കാണ് അണിയറപ്രവര്‍ത്തകര്‍ ഇന്ന് പുറത്തുവിട്ടത്.

ഇതുവരെ മമ്മൂട്ടിയുടെ ഉള്‍പ്പെടെ ഒന്‍പത് പേരുടെ ക്യാരക്ടര്‍ പോസ്റ്ററുകളാണ് റിലീസ് ചെയ്തത്. ഛത്തീസ്ഗഡിലേക്ക് തെരഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. അനുരാഗ കരിക്കിന്‍വെള്ളത്തിന് ശേഷം ഖാലിദ് റഹ്മാന്‍ ഒരുക്കുന്ന ചിത്രമാണിത്. കണ്ണൂര്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. ഹര്‍ഷാദിന്‍റേതാണ് തിരക്കഥ.

ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, അര്‍ജുന്‍ അശോകന്‍, ലുക്മാന്‍ തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്. പ്രശാന്ത് പിള്ളയുടെതാണ് സംഗീതം. ചിത്രം ജൂണ്‍ ആദ്യ വാരത്തില്‍ ഈദ് റിലീസായി തിയേറ്ററുകളിലെത്തും.

We are so much happy to introduce our Mani sir to the world! Presenting Mammootty as Manikandan...

Posted by UNDA on Sunday, May 12, 2019
TAGS :

Next Story