Quantcast

അർജുൻ റെഡ്ഡിയെ അതേപടി പകര്‍ത്തി കബീർ സിങ്; ട്രെയിലര്‍ കാണാം

ഷാഹിദ് കപൂർ കേന്ദ്രകഥാപാത്രമാകുന്ന ബോളിവുഡ് പതിപ്പിന്റെ ട്രെയിലർ എത്തി.

MediaOne Logo

Web Desk

  • Published:

    14 May 2019 12:52 PM IST

അർജുൻ റെഡ്ഡിയെ അതേപടി പകര്‍ത്തി കബീർ സിങ്; ട്രെയിലര്‍ കാണാം
X

ദക്ഷിണേന്ത്യ മുഴുവൻ വൻ വിജയം കൊയ്ത അർജുൻ റെഡ്ഡിയുടെ ഹിന്ദി റീമേക്ക് പ്രദർശനത്തിന് തയ്യാറായി. ഷാഹിദ് കപൂർ കേന്ദ്രകഥാപാത്രമാകുന്ന ബോളിവുഡ് പതിപ്പിന്റെ ട്രെയിലർ എത്തി. കിയാര അദ്വാനിയാണ് സിനിമയിൽ നായിക.

‌ആദ്യാവസാനം അർജുൻ റെഡ്ഡിയും ഓർമിപ്പിക്കും കബീർ സിങ്. തെലുങ്ക് പതിപ്പിൽ നിന്ന് ഏറെ വ്യത്യസമൊന്നും ഇല്ലാതെയാണ് ഹിന്ദി പതിപ്പും എത്തുന്നത്. വിജയ് ദേവരകൊണ്ട അവിസ്മരണീയമാക്കിയ കഥാപാത്രം ഊർജം ചോർന്നുപോകാതെയാണ് ഷാഹിദ് കപൂറും അവതരിപ്പിക്കുന്നത്.

എം.ബി.ബി.എസ് വിദ്യാർഥികളുടെ ജീവിതവും പ്രണയവും വേർപിരിയലുമെല്ലാം കബീർ സിങിൽ ദൃശ്യവത്ക്കരിക്കുന്നു. അർജുൻ റെഡ്ഡി ഒരുക്കിയ സന്ദീപ് വങ്ക തന്നെയാണ് കബീർ സിങിന്റെയും സംവിധാനം. തെലുങ്കിൽ ശാലിനി പാണ്ഡെ അവതരിപ്പിച്ച പ്രീതിയായി കിയാര അദ്വാനി എത്തുന്നു.

മുംബൈയിൽ വെച്ചാണ് കബീർ സിങിന്റെ ട്രെയിലർ പുറത്തിറക്കിയത്. നായകൻ ഷാഹിദ് കപൂറും നായിക കിയാര അദ്വാനിയും മറ്റ് അണിയറപ്രവർത്തരും ചടങ്ങിനെത്തി. തെലുഗു പതിപ്പ് ഇഷ്ടപെട്ടവർക്ക് ഹിന്ദി പതിപ്പും ആസ്വദിക്കാനാകുമെന്ന് ഷാഹിദ് പറഞ്ഞു. ഷാഹിദ് കപൂറിന്റെ സാന്നിധ്യം അഭിനയം കൂടുതൽ എളുപ്പമാക്കിയെന്ന് കിയാര അദ്വാനിയും പറഞ്ഞു. ജൂൺ 21നാണ് കബീർ സിങിന്റെ റിലീസ്.

TAGS :

Next Story