Quantcast

കേരളത്തിൽ വരാൻ പ്രത്യേക ഇഷ്ടം: എന്‍ജികെയുടെ പ്രചാരണത്തിനായി സൂര്യ കൊച്ചിയില്‍

എന്‍ജികെയുടെ സംവിധായകൻ ശെൽവരാഘവൻ, നായിക സായി പല്ലവി തുടങ്ങിയവർക്കൊപ്പം സൂര്യ കൊച്ചിയില്‍

MediaOne Logo

Web Desk

  • Published:

    29 May 2019 9:23 PM IST

കേരളത്തിൽ വരാൻ പ്രത്യേക ഇഷ്ടം: എന്‍ജികെയുടെ പ്രചാരണത്തിനായി സൂര്യ കൊച്ചിയില്‍
X

ആരാധകരെ ആവേശഭരിതരാക്കി തമിഴ് സൂപ്പർ താരം സൂര്യ കൊച്ചിയിൽ. വെള്ളിയാഴ്ച തിയേറ്ററുകളിലെത്തുന്ന എൻജികെ എന്ന ചിത്രത്തിന്‍റെ പ്രചരണാർത്ഥമാണ് താരം കൊച്ചിയിലെത്തിയത്. കേരളത്തിൽ വരാൻ പ്രത്യേക ഇഷ്ടമാണെന്നും തന്‍റെ എല്ലാ ചിത്രങ്ങൾക്കും മികച്ച സ്വീകരണമാണ് മലയാളികൾ നൽകാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കോളിവുഡിൽ മാത്രമല്ല മോളിവുഡിലുമുണ്ട് സൂര്യക്ക് ആരാധകർ. ഇവരെ അക്ഷരാർത്ഥത്തിൽ ആവേശത്തിലാഴ്ത്തികൊണ്ടാണ് സൂര്യ കടന്നുവന്നത്. വെള്ളിയാഴ്ച തിയറ്ററുകളിലെത്തുന്ന എൻ.ജി.കെയുടെ പ്രചരണാർത്ഥമാണ് ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകർക്കൊപ്പം താരം കൊച്ചിയിലെത്തിയത്. തീർത്തും വ്യത്യസ്തമായ പൊളിറ്റിക്കൽ ത്രില്ലറാണ് ചിത്രമെന്നും സമൂഹത്തിന് നല്ലൊരു സന്ദേശം ചിത്രം നൽകുന്നുണ്ടെന്നും സൂര്യ പറഞ്ഞു. കേരളവും മലയാളികളും തനിക്ക് എന്നും പ്രിയപ്പെട്ടവരാണ്. തന്‍റെ എല്ലാ സിനിമകൾക്കും മലയാളികൾ മികച്ച സ്വീകരണമാണ് നൽകുന്നത്. ഇടവേളകളിൽ മലയാള സിനിമകൾ കാണാൻ ശ്രമിക്കാറുണ്ടെന്നും സൂര്യ പറഞ്ഞു.

ചിത്രത്തിന്‍റെ സംവിധായകൻ ശെൽവരാഘവൻ, നായിക സായി പല്ലവി തുടങ്ങിയവർ സൂര്യക്കൊപ്പം ഉണ്ടായിരുന്നു. തന്‍റെ ആദ്യ ചിത്രം പ്രേമം റിലീസായ ദിവസം കേരളത്തിൽ എത്താൻ സാധിച്ചതിന്‍റെ സന്തോഷം സായി പല്ലവിയും പങ്ക് വെച്ചു.

തമിഴിലെ ഹിറ്റ് സംവിധായകനായ ശെൽവരാഘവനും സൂര്യയും ആദ്യമായി ഒന്നിക്കുന്ന എൻ.ജി.കെ ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ്. സ്ട്രേറ്റ് ലൈൻ സിനിമാസാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്.

TAGS :

Next Story