Quantcast

15 വര്‍ഷത്തിന് ശേഷം മാധവനൊപ്പം സിമ്രാന്‍ എത്തുന്നു

ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതം പറയുന്ന റോക്കറ്ററി ദ നമ്പി എഫക്ടിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    15 Jun 2019 4:38 PM IST

15 വര്‍ഷത്തിന് ശേഷം മാധവനൊപ്പം സിമ്രാന്‍ എത്തുന്നു
X

15 വര്‍ഷത്തെ ഇടവേളക്ക് ശേഷം മാധവന്‍ - സിമ്രാന്‍ ഭാഗ്യജോഡികള്‍ വീണ്ടും ഒന്നിക്കുന്നു. ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതം പറയുന്ന റോക്കറ്ററി ദ നമ്പി എഫക്ടിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ചിത്രത്തില്‍ നമ്പി നാരായണന്റെ ഭാര്യയുടെ വേഷത്തിലാണ് സിമ്രാന്‍ എത്തുക. മാധവന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ ഇക്കാര്യം അറിയിച്ചത്.

മാധവനും സിമ്രാനും തിരുച്ചെല്‍വന്‍ - ഇന്ദിര ദമ്പതികളായെത്തിയ കന്നത്തില്‍ മുത്തമിട്ടാല്‍ എന്ന സിനിമ ഏറെ പ്രേക്ഷകപ്രീതി നേടിയിരുന്നു. അതിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് റോക്കറ്ററി.

റോക്കറ്ററിയില്‍ നമ്പി നാരായണനായി വേറിട്ട ഗെറ്റപ്പുകളിലാണ് മാധവന്‍ എത്തുന്നത്. മാധവന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണിത്. ഐ.എസ്.ആർ.ഒ ചാരക്കേസില്‍ ജയിലിടയ്ക്കപ്പെട്ട ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതകഥ കടുത്ത അനീതിക്കിരയായ ഒരു മനുഷ്യന്‍റെ കഥയായാണ് തനിക്ക് അനുഭവപ്പെട്ടതെന്ന് മാധവന്‍ പറഞ്ഞു.

"എനിക്കുറപ്പാണ് രാജ്യത്തെ 95 ശതമാനം ആളുകള്‍ക്കും നമ്പി നാരായണന്‍ ആരെന്ന് അറിയില്ല. അത് തീര്‍ച്ചയായും ഒരു ക്രൈമാണെന്ന് ഞാന്‍ കരുതുന്നു. ഇനി അറിയാവുന്ന ബാക്കി അഞ്ച് ശതമാനം ആളുകള്‍ക്ക് അദ്ദേഹത്തിന്റെ മുഴുവന്‍ കഥയും എന്തെന്ന് അറിയില്ല"- മാധവന്‍ പറഞ്ഞു.

TAGS :

Next Story