Quantcast

കൃഷ്ണന്‍, വല്യ മീശയാണല്ലോടാ.. ശുഭരാത്രിയുടെ രണ്ടാം ടീസര്‍ കാണാം

കോടതി സമക്ഷം ബാലൻ വക്കീലിന് ശേഷം തിയേറ്ററുകളിൽ എത്താൻ പോകുന്ന ദിലീപ് ചിത്രമാണ് ശുഭരാത്രി.

MediaOne Logo

Web Desk

  • Published:

    15 Jun 2019 2:34 PM GMT

കൃഷ്ണന്‍, വല്യ മീശയാണല്ലോടാ.. ശുഭരാത്രിയുടെ രണ്ടാം ടീസര്‍ കാണാം
X

ദിലീപിനെ നായകനാക്കി കെ.പി വ്യാസന്‍ സംവിധാനം ചെയ്യുന്ന ശുഭരാത്രിയുടെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. കൃഷ്ണന്‍ എന്ന കഥാപാത്രമായാണ് ദിലീപ് എത്തുന്നത്. സിദ്ദിഖ് അവതരിപ്പിക്കുന്ന മുഹമ്മദ് എന്ന കഥാപാത്രത്തെയും ടീസറില്‍ കാണാം. അനു സിതാരയാണ് ചിത്രത്തിലെ നായിക. കോടതി സമക്ഷം ബാലൻ വക്കീലിന് ശേഷം തിയേറ്ററുകളിൽ എത്താൻ പോകുന്ന ദിലീപ് ചിത്രമാണ് ശുഭരാത്രി.

നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രൻസ്, നാദിർഷ, ഹരീഷ് പേരടി, മണികണ്ഠൻ, സൈജു കുറുപ്പ്, സുധി കോപ്പ, സന്തോഷ് കീഴാറ്റൂർ, ശാന്തി കൃഷ്ണ, ആശാ ശരത്ത്, ഷിലു ഏബ്രഹാം, കെ.പി.എ.സി ലളിത, തെസ്നി ഖാൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. സംവിധായകനായ വ്യാസന്‍ തന്നെയാണ് ചിത്രത്തിന്‍റെ രചനയും നിര്‍വഹിച്ചത്. ഹരിനാരായണന്‍റെ വരികള്‍ക്ക് സംഗീതം നല്‍കിയത് ബിജിബാൽ ആണ്. ഛായാഗ്രഹണം ആല്‍ബി. അരോമ മോഹൻ നിര്‍മിക്കുന്ന ചിത്രം അബാം മൂവീസാണ് വിതരണത്തിനെത്തിക്കുന്നത്.

TAGS :

Next Story