സിനിമ സ്വപ്നം കണ്ട് ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന എല്ലാ സിനിമാപ്രേമികൾക്കും വേണ്ടി ഈ സിനിമ സമര്‍പ്പിക്കുന്നു; ആന്‍ഡ് ദ് ഓസ്‌കാര്‍ ഗോസു ടു’വിനെക്കുറിച്ച് ടൊവിനോ
ഇന്ത്യയുടെ ഒഫീഷ്യൽ ഓസ്കാർ എൻട്രി നേടിയ ഒരു സംവിധായകന്റെ സിനിമയിൽ അദ്ദേഹത്തിന്റെ ആത്മകഥാംശമുള്ള നായക കഥാപാത്രം ചെയ്യാൻ സാധിച്ചത് മറ്റൊരു മഹാഭാഗ്യമായി ഞാൻ കരുതുന്നു

പത്തേമാരിക്ക് ശേഷം സലിം അഹമ്മദ് സംവിധാനം ചെയ്ത ആന്‍ഡ് ദ ഓസ്കര്‍ ഗോസ് ടു ഇന്ന് തിയറ്ററുകളിലെത്തുകയാണ്. ടൊവിനോ തോമസാണ് ചിത്രത്തിലെ നായകന്‍. സിദ്ധിഖ്, ദിനേശ് പണിക്കര്‍, അനു സിതാര, അപ്പാനി ശരത് തുടങ്ങി പ്രതീക്ഷ നല്‍കുന്ന താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിത്രം തിയറ്ററുകളിലെത്തുമ്പോള്‍ ''സിനിമ സ്വപ്നം കണ്ട് ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന എല്ലാ സിനിമാപ്രേമികൾക്കും വേണ്ടി ഈ സിനിമ സമർപ്പിക്കുന്നതായി'' ടൊവിനോ ഫേസ്ബുക്കില്‍ കുറിച്ചു.
ടൊവിനോയുടെ ഫേസ്ബുക്ക് പോസ്റ്റ്
സിനിമ സ്വപ്നം കണ്ട് ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന എല്ലാ സിനിമാപ്രേമികൾക്കും വേണ്ടി നാളെ ഞങ്ങൾ ഈ സിനിമ സമർപ്പിക്കുന്നു !ഒരു അസിസ്റ്റന്റ് ഡയറക്ടർ ആയി സിനിമാ ജീവിതം ആരംഭിച്ച എനിക്ക് നാളത്തെ ദിവസം ഒരു വിധത്തിൽ പറഞ്ഞാൽ സ്വപ്നസാക്ഷാത്കാരമാണ് . തിരശീലയിലെങ്കിലും ഒരു സംവിധായകൻ ആവുക എന്നത്.
ഇന്ത്യക്കകത്തും പുറത്തും ഒരുപാട് ആരാധകരുള്ള, ആദ്യ ചിത്രം കൊണ്ട് തന്നെ ദേശീയ പുരസ്കാരവും അന്തർദേശീയ പുരസ്കാരങ്ങളും സ്വന്തമാക്കിയ, ഇന്ത്യയുടെ ഒഫീഷ്യൽ ഓസ്കാർ എൻട്രി നേടിയ ഒരു സംവിധായകന്റെ സിനിമയിൽ അദ്ദേഹത്തിന്റെ ആത്മകഥാംശമുള്ള നായക കഥാപാത്രം ചെയ്യാൻ സാധിച്ചത് മറ്റൊരു മഹാഭാഗ്യമായി ഞാൻ കരുതുന്നു !Salim Ahamed സലീമിക്ക, നന്ദി !!
ഇന്ത്യയിലെ തന്നെ മികച്ച ക്യാമറാമാന്മാരിൽ ഒരാൾ ആയ മധു സർ Madhu Ambat , ഓസ്കാർ ജേതാവ് Resul Pookutty, നാഷണൽ അവാർഡ് ജേതാക്കളായ സലീമേട്ടൻ Salim Kumar, ലാലേട്ടൻ Lal , ഞാൻ ഏറെ സ്നേഹിക്കുന്ന ശ്രീനിയേട്ടൻ #Sreenivasan, സിദ്ദിഖ് ഇക്ക Sidhique , കുട്ടേട്ടൻ #Vijayraghavan , #Zareenawahab, പ്രകാശേട്ടൻ #VettukiliPrakashan , Anu Sithara , Nikki Hulowski, Sarath Appani, Dinesh Prabhakar, Maala Parvathi, Kavitha Nair തുടങ്ങിയ അഭിനേതാക്കളോടൊപ്പവും #Vijaisankar (എഡിറ്റർ) Bijibal (സംഗീതം), Ranjith Ambady (ചമയം) , Mashar Hamsa (വസ്ത്രാലങ്കാരം), Santhosh Raman, Benny Kattappana തുടങ്ങിയ അണിയറ പ്രവർത്തകരോടുമൊപ്പം ഈ സിനിമയിൽ പ്രവർത്തിക്കാനായതും ഒരുപാട് സന്തോഷം ! ഈ സിനിമയിൽ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച ഓരോരുത്തരോടുമുള്ള എന്റെ നന്ദിയും സ്നേഹവും അറിയിക്കുന്നു . നാളെ മുതൽ ഞങ്ങളുടെ ഈ സിനിമ നിങ്ങളുടേതുകൂടിയാണ് 🤗 അപ്പൊ നാളെ തിയേറ്ററിൽ കാണാം.പ്രതീക്ഷയോടെ , സ്നേഹപൂർവ്വം -Tovino
സിനിമ സ്വപ്നം കണ്ട് ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന എല്ലാ സിനിമാപ്രേമികൾക്കും വേണ്ടി നാളെ ഞങ്ങൾ ഈ സിനിമ സമർപ്പിക്കുന്നു...
Posted by Tovino Thomas on Thursday, June 20, 2019
ये à¤à¥€ पà¥�ें- വാരിക്കൂട്ടിയത് നാല് രാജ്യാന്തര പുരസ്കാരങ്ങള്‍; വരവറിയിച്ച് ‘ആന്‍ഡ് ദ ഓസ്കാര്‍ ഗോസ് ടു’
ये à¤à¥€ पà¥�ें- ഒരു കൊച്ചു ടീസറുമായി ആന്‍ഡ് ദ ഓസ്കാര്‍ ഗോസ് ടു
Adjust Story Font
16

