Quantcast

കബീര്‍ സിങ് കാണില്ലെന്ന് ‘അര്‍ജുന്‍ റെഡ്ഡി’

കബീര്‍ സിങ് കാണില്ലെന്നാണ് വിജയ് ദേവരകൊണ്ട പറയുന്നത്-

MediaOne Logo

Web Desk

  • Published:

    14 July 2019 3:00 PM IST

കബീര്‍ സിങ് കാണില്ലെന്ന് ‘അര്‍ജുന്‍ റെഡ്ഡി’
X

അര്‍ജുന്‍ റെഡ്ഡിയുടെ ഹിന്ദി പതിപ്പായ കബീര്‍ സിങ് ബോക്സ് ഓഫീസില്‍ പണം വാരുകയാണ്. അര്‍ജുന്‍ റെഡ്ഡിയായി തകര്‍ത്തഭിനയിച്ചത് വിജയ് ദേവരകൊണ്ടയാണെങ്കില്‍ കബീര്‍ സിങായി കയ്യടി നേടുകയാണ് ഷാഹിദ് കപൂര്‍.

എന്നാല്‍ കബീര്‍ സിങ് കാണില്ലെന്നാണ് വിജയ് ദേവരകൊണ്ട പറയുന്നത്-"‘ഷാഹിദ് ആ ചിത്രം ചെയ്തു. കഥാപാത്രമായി അദ്ദേഹം മാറി. പക്ഷേ ആ ചിത്രം ഞാന്‍ വീണ്ടും കാണേണ്ടതില്ല. എനിക്ക് അതിന്റെ കഥ അറിയാം. ഞാന്‍ ആ സിനിമ ചെയ്തതാണ്. പിന്നെ എന്തിന് ആ ചിത്രം ഞാന്‍ വീണ്ടും കാണണം?" വിജയ് ദേവരകൊണ്ട ചോദിച്ചു.

കബീര്‍ സിങ് വന്‍ വിജയം നേടണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നു. കാരണം ചിത്രത്തിന്‍റെ സംവിധായകന്‍ സന്ദീപ് വാങ്ക തനിക്ക് പ്രിയപ്പെട്ടവനാണെന്നും വിജയ് പറഞ്ഞു. തന്റെ പുതിയ ചിത്രമായ ഡിയര്‍ കോമ്രേഡ് ചിത്രത്തിന്റെ പ്രചരണത്തിനെത്തിയതായിരുന്നു അദ്ദേഹം.

വിമര്‍ശനങ്ങള്‍ക്കിടയിലും ബോക്‌സ്ഓഫീസില്‍ പണം വാരുകയാണ് കബീര്‍ സിങ്. ഷാഹിദ് കപൂറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായാണ് കബീര്‍ സിങിനെ കണക്കാക്കുന്നത്. ഇതോടെ ഷാഹിദ് പ്രതിഫലം ഉയര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്.

TAGS :

Next Story