Quantcast

കലാസദന്‍ ഉല്ലാസ് ആയി മമ്മൂട്ടി; ലുക്ക് ഇങ്ങനെയാണ്...

കൊച്ചിന്‍ കലാസദന്‍ എന്ന ഗാനമേളാ ട്രൂപ്പിലെ പാട്ടുകാരനാണ് കലാസദന്‍ ഉല്ലാസ്.

MediaOne Logo

Web Desk

  • Published:

    20 July 2019 6:14 PM IST

കലാസദന്‍ ഉല്ലാസ് ആയി മമ്മൂട്ടി; ലുക്ക് ഇങ്ങനെയാണ്...
X

മമ്മൂട്ടിയെ നായകനാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധര്‍വനിലെ ലുക്ക് പുറത്തുവന്നു. കലാസദന്‍ ഉല്ലാസ് എന്ന ഗായകനായാണ് മമ്മൂട്ടി എത്തുന്നത്. കൊച്ചിന്‍ കലാസദന്‍ എന്ന ഗാനമേളാ ട്രൂപ്പിലെ പാട്ടുകാരനാണ് കലാസദന്‍ ഉല്ലാസ്.

രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്ന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന സിനിമയില്‍ പുതുമുഖം വന്ദിതയാണ് നായിക. മുകേഷ്, ഇന്നസെന്റ്, സിദ്ധിഖ്, സലിം കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ, മണിയന്‍ പിള്ള രാജു തുടങ്ങിയവരും ചിത്രത്തിലുണ്ട്.

അഴകപ്പനാണ് ഛായാഗ്രഹണം. ലിജോ പോള്‍ എഡിറ്റിംഗ്. സംഗീതമൊരുക്കുന്നത് ദീപക് ദേവാണ്. ഇച്ചായീസ് പ്രൊഡക്ഷന്‍സും രമേഷ് പിഷാരടി എന്റര്‍ടൈന്‍മെന്റ്സും ചേര്‍ന്നൊരുക്കുന്ന ഗാനഗന്ധര്‍വ്വന്റെ നിര്‍മാണം ശ്രീലക്ഷ്മി, ശങ്കര്‍ രാജ്, സൗമ്യ രമേഷ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍വഹിച്ചത്. ഓണത്തിന് ചിത്രം തിയേറ്ററുകളിലെത്തും.

TAGS :

Next Story