‘പെണ്ണുങ്ങള്‍ ഇരുമ്പ് പോലെയാണ് ആണുങ്ങള്‍ കാന്തം പോലെയും’ യു ട്യൂബ് ട്രന്‍ഡിംഗില്‍ ഒന്നാമതാണ് ഈ പാട്ട്
പ്രദീപ് പള്ളുരുത്തിയാണ് ഗാനത്തിന്റെ ആലാപനം

‘ജാതിക്കാത്തോട്ടം എജ്ജാതി നിന്റെ നോട്ടം’ എന്നു തുടങ്ങുന്ന കിടിലന്‍ പാട്ടിന് ശേഷം തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ രണ്ടാമത്തെ ഗാനം കൂടി പുറത്തിറങ്ങി. ശ്യാമ വര്‍ണ്ണരൂപിണി എന്നു തുടങ്ങുന്ന പരമ്പരാഗത ഗാനത്തിന്റെ വരികളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടുകൊണ്ടാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. സുഹൈല്‍ എം.കോയയാണ് ബാക്കി വരികള്‍ എഴുതിയിരിക്കുന്നത്. പ്രദീപ് പള്ളുരുത്തിയാണ് ഗാനത്തിന്റെ ആലാപനം. യു ട്യൂബ് ട്രന്‍ഡിംഗില്‍ ഒന്നാമതാണ് ഈ ഗാനം.
വിനീത് ശ്രീനിവാസനും കുമ്പളങ്ങി നൈറ്റ്സ് ഫെയിം മാത്യു തോമസുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂക്കുത്തി എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയനായ ഗിരീഷ് എ.ഡിയാണ് ഈ ചിത്രത്തിന്റെ സംവിധാനം അള്ള് രാമേന്ദ്രന്‍, പോരാട്ടം എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാള്‍ കൂടിയാണ് ഗിരീഷ്.
പ്ലാന്‍ ജെ സ്റ്റുഡിയോസിന്റെയും ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ ജോമോന്‍ ടി.ജോണും ഷെബിന്‍ ബക്കറും ഷമീര്‍ മുഹമ്മദും ചേര്‍ന്നാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന സിനിമയുടെ നിര്‍മ്മാണം. സ്‌കൂള്‍ പശ്ചാത്തലമാക്കിയാണ് ഈ ചിത്രം ഒരുങ്ങുന്നത്. നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ये à¤à¥€ पà¥�ें- ജെയ്സന്‍റെ ജീവിതത്തില്‍ മൂന്ന് ദുഖങ്ങളുണ്ട്; തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ട്രെയിലര്‍ പുറത്ത്
ये à¤à¥€ पà¥�ें- ‘ജാതിക്കാ തോട്ടം...എജ്ജാതി നിന്റെ നോട്ടം’; ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി തണ്ണീര്‍മത്തനിലെ ഗാനം
Adjust Story Font
16

