Quantcast

കശ്മീരില്‍ ചിത്രീകരിക്കാമല്ലോ; ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യുന്ന സിനിമയെ കുറിച്ച് മേജര്‍ രവി 

അതിര്‍ത്തിയിലെ പട്ടാളക്കാരനായാണ് ദിലീപ് എത്തുക.

MediaOne Logo

Web Desk 4

  • Published:

    16 Aug 2019 4:46 PM IST

കശ്മീരില്‍ ചിത്രീകരിക്കാമല്ലോ; ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യുന്ന സിനിമയെ കുറിച്ച് മേജര്‍ രവി 
X

മേജര്‍ രവി സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ ദിലീപ് നായകനാകുന്നു‍. അതിര്‍ത്തിയിലെ പട്ടാളക്കാരനായാണ് ദിലീപ് എത്തുക. പട്ടാളക്കാരന്‍റെ പ്രണയ ജീവിതമാണ് ചിത്രത്തിന്‍റെ പ്രമേയം. കശ്മീര്‍‍ ആയിരിക്കും ചിത്രത്തിന്‍റെ ലൊക്കേഷനെന്നും മേജര്‍ രവി വ്യക്തമാക്കി.

കശ്‍മീരിന്‍റെ പശ്ചാത്തലത്തില്‍ ചിത്രീകരിക്കണമെന്നാണ് ആഗ്രഹമെന്ന് മേജര്‍ രവി പറഞ്ഞു. ഇനി അവിടെ ചിത്രീകരണം പ്രശ്നമാകില്ല എന്നാണ് കരുതുന്നത്. കശ്മീരില്‍ ചിത്രീകരണം സാധ്യമല്ലെങ്കില്‍ ഉത്തരാഖണ്ഡായിരിക്കും ലൊക്കേഷന്‍. ബെന്നി പി നായരമ്പലത്തിന്‍റെതാണ് തിരക്കഥ.

മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ 1971: ബിയോണ്ട് ബോര്‍ഡേഴ്‍സ് ആണ് മേജര്‍ രവി അവസാനം സംവിധാനം ചെയ്ത ചിത്രം. ദിലീപ് സഹോദരന്‍ അനൂപ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം പൂര്‍ത്തിയാക്കിയതിന് ശേഷമാവും ഈ ചിത്രത്തിന്‍റെ ചിത്രീകരണം തുടങ്ങുകയെന്നും മേജര്‍ രവി പറഞ്ഞു.

TAGS :

Next Story