Quantcast

ഇരട്ട വേഷത്തില്‍ മക്കള്‍ സെല്‍വന്‍; സംഘതമിഴന്‍ ടീസര്‍ കാണാം

46 സെക്കന്‍റ് ദൈര്‍ഘ്യമുള്ള ടീസറില്‍ വിജയ് സേതുപതിയുടെ മാസ് ഡയലോഗുകളാണുള്ളത്.

MediaOne Logo

Web Desk 4

  • Published:

    16 Aug 2019 4:07 PM IST

ഇരട്ട വേഷത്തില്‍ മക്കള്‍ സെല്‍വന്‍; സംഘതമിഴന്‍ ടീസര്‍ കാണാം
X

വിജയ് സേതുപതി നായകനായി എത്തുന്ന പുതിയ ചിത്രമാണ് സംഘതമിഴന്‍. ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രം ഒക്ടോബറില്‍ തിയേറ്ററുകളിലെത്തും.

46 സെക്കന്‍റ് ദൈര്‍ഘ്യമുള്ള ടീസറില്‍ വിജയ് സേതുപതിയുടെ മാസ് ഡയലോഗുകളാണുള്ളത്. ഇരട്ടവേഷത്തിലാണ് താരം ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തിലെ വിജയ് സേതുപതിയുടെ വേഷവും ലുക്കും നേരെത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

വിജയ് ചന്ദറാണ് ചിത്രത്തിന്‍റെ സംവിധായകന്‍. നിവേദാ പേതുരാജ്, റാഷി ഖന്ന എന്നിവരാണ് നായികമാര്‍. നാസര്‍, സൂരി, ശ്രീമാന്‍, അഷുതോഷ്ഖന്ന, രാജേന്ദ്രന്‍ , ജോണ്‍ വിജയ്, രവി കിഷന്‍ എന്നിവരും ചിത്രത്തിലുണ്ട്.

വിജയ് മെര്‍വിനാണ് സംഗീതം. ആര്‍ വെല്‍രാജ് ആണ് ഛായാഗ്രഹണം. വിജയ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഒക്ടോബലറിലാണ് ചിത്രം തിയറ്ററുകളിലെത്തുക.

TAGS :

Next Story