Quantcast

മണിച്ചിത്രത്താഴിന് ബോളിവുഡില്‍ രണ്ടാം ഭാഗം; വരുന്നു ഭൂല്‍ ഭുലയ്യ 2

ഭൂല്‍ ഭുലയ്യ രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത് അനീസ് ബസ്മിയാണ്. കാര്‍ത്തിക് ആര്യനാണ് ചിത്രത്തിലെ നായകന്‍

MediaOne Logo

Web Desk 4

  • Published:

    19 Aug 2019 3:20 PM IST

മണിച്ചിത്രത്താഴിന് ബോളിവുഡില്‍ രണ്ടാം ഭാഗം; വരുന്നു ഭൂല്‍ ഭുലയ്യ 2
X

മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ശേഷം ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി ഭാഷകളില്‍ എല്ലാം റീമെയ്ക്ക് ചെയ്യപ്പെട്ട ചിത്രമാണ് മണിച്ചിത്രത്താഴ്. 1993ല്‍ ഫാസില്‍ സംവിധാനം ചെയ്ത ചിത്രം ഹിന്ദിയില്‍ എത്തിയത് ഭൂല്‍ ഭുലയ്യ എന്ന പേരിലാണ്. പ്രിയദര്‍ശനായിരുന്നു സംവിധായകന്‍. ഭൂല്‍ ഭുലയ്യക്ക് രണ്ടാം ഭാഗം ഒരുങ്ങുകയാണ്.

ഭൂല്‍ ഭുലയ്യ രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത് അനീസ് ബസ്മിയാണ്. കാര്‍ത്തിക് ആര്യനാണ് ചിത്രത്തിലെ നായകന്‍. മറ്റ് താരങ്ങള്‍ ആരെന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി. 2010 ജൂലൈ 31നാണ് ചിത്രം തിയേറ്ററുകളിലെത്തുക.

മലയാളത്തില്‍ മോഹന്‍ലാല്‍ ചെയ്ത ഡോ സണ്ണിയുടെ കഥാപാത്രത്തെ ബോളിവുഡില്‍ അവതരിപ്പിച്ചത് അക്ഷയ് കുമാറായിരുന്നു. വിദ്യ ബാലനാണ് ശോഭനയുടെ വേഷത്തില്‍ എത്തിയത്. സുരേഷ് ഗോപി ചെയ്ത കഥാപാത്രത്തെ ഷിനെയ് അഹൂജയാണ് അവതരിപ്പിച്ചത്. ഇവര്‍ രണ്ടാം ഭാഗത്തിലുണ്ടോയെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടില്ല.

TAGS :

Next Story