ഇതാണ് ഇഷ്കില്‍ സെന്‍സര്‍ ബോര്‍ഡ് കത്രിക വെച്ച ആ രംഗം
സെന്‍സര്‍ ബോര്‍ഡ് ഇടപെടല്‍ നടത്തിയ ക്ലൈമാക്സ് സംവിധായകന്‍ അനുരാജ് മനോഹര്‍ പുറത്തുവിട്ടു.

മോറല്‍ പൊലീസിങിനെതിരെ ശക്തമായ നിലപാടെടുത്ത് ശ്രദ്ധേയമായ ചിത്രമാണ് ഇഷ്ക്. ചിത്രത്തിന്‍റെ ക്ലൈമാക്സ് ആവട്ടെ സമൂഹത്തിലെ പുരുഷാധിപത്യ പ്രവണതകളെ ചോദ്യംചെയ്ത് സ്ത്രീപക്ഷത്ത് നില്‍ക്കുകയും ചെയ്തു. ഷെയിന്‍ നിഗം നായകനായെത്തിയ ചിത്രത്തില്‍ സെന്‍സര്‍ ബോര്‍ഡ് ഇടപെടല്‍ നടത്തിയ രംഗം സംവിധായകന്‍ അനുരാജ് മനോഹര്‍ പുറത്തുവിട്ടു.
"ഇഷ്കിന്റെ ഇടപെടലുകൾ ഇല്ലാത്ത കത്രിക വെക്കാത്ത സംവിധായകന്റെ വേർഷൻ. വസുധയുടെ നടുവിരൽ വ്യക്തമാണ്"- എന്നു പറഞ്ഞാണ് അനുരാജ് ഫേസ് ബുക്കില്‍ രംഗം പങ്കുവെച്ചത്.
ഇഷ്കിന്റെ ,ഇടപെടലുകൾ ഇല്ലാത്ത കത്രിക വെക്കാത്ത സംവിധായകന്റെ വേർഷൻ. വസുധയുടെ നടുവിരൽ വ്യക്തമാണ്❤️ C.V. Sarathi Ratheesh Ravi Kiran Das Jakes Bejoy Sree Sankar Ansarsha
Posted by Anuraj Manohar on Monday, August 19, 2019
ആൻ ശീതള്‍ ആണ് ചിത്രത്തില്‍ വസുധയായെത്തിയത്. വില്ലനായി ഷൈൻ ടോം ചാക്കോയുടെ അഭിനയവും ഏറെ ശ്രദ്ധിക്കപ്പെട്ടു. രതീഷ് രവിയാണ് തിരക്കഥ എഴുതിയത്.
നായകന്‍ വില്ലനെ കീഴടക്കുന്ന പതിവ് ക്ലൈമാക്സില്‍ അല്ല ചിത്രം അവസാനിച്ചത് എന്നത് തന്നെയാണ് ഇഷ്കിന്‍റെ ഏറ്റവും വലിയ സവിശേഷത. സെന്‍സര്‍ ബോര്‍ഡ് ഇടപെടല്‍ കാരണം അവ്യക്തമായി കാണിക്കേണ്ടിവന്ന ആ ക്ലൈമാക്സ് ആണ് സംവിധായകന്‍ പുറത്തുവിട്ടത്.
Adjust Story Font
16

