നിക്കി ഗല്‍റാണിക്ക് സര്‍പ്രൈസ് ഒരുക്കി ഒമര്‍ ലുലു; വൈറല്‍ വീഡിയോ കാണാം
എന്താണ് നടക്കുന്നതെന്നറിയാതെ അന്തംവിട്ടിരിക്കുന്ന നിക്കിയുടെ മുന്നിലേക്ക് ഒമര്‍ ലുലു പൂച്ചെണ്ടുമായി കടന്ന് വരുന്നു

ഒരു അഡാര്‍ ലൌവിന് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ധമാക്ക. അടുത്തിടെ ഷൂട്ടിങ് ആരംഭിച്ച ചിത്രത്തില്‍ നായികയായി എത്തുന്നത് തെന്നിന്ത്യന്‍ സൂപ്പര്‍ താരം നിക്കി ഗല്‍റാണിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ചിത്രത്തില്‍ ജോയിന്‍ ചെയ്ത നിക്കിക്ക് സംവിധായകന്‍ ഒമര്‍ ലുലു നല്‍കിയ സര്‍പ്രൈസ് വെല്‍ക്കമിങ് വീഡിയോയാണിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. വിഡിയോയില്‍ ആദ്യ ഷോട്ടില്‍ പെര്‍ഫോം ചെയ്യാന്‍ റെഡിയായിരിക്കുകയാണ് നിക്കി.

മുറിയില്‍ കട്ടിലിലിരിക്കുന്ന താരത്തിനരികെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന അരുണ്‍ കടന്നു വരുന്നു. എന്നാല്‍ സന്ദര്‍ഭത്തിന് വിഭിന്നമായി പശ്ചാത്തലത്തില്‍ ഒരു പാട്ട് കേള്‍ക്കുന്നു. എന്താണ് നടക്കുന്നതെന്നറിയാതെ അന്തംവിട്ടിരിക്കുന്ന നിക്കിയുടെ മുന്നിലേക്ക് ഒമര്‍ ലുലു പൂച്ചെണ്ടുമായി വന്ന് നിക്കിയെ ചിത്രത്തിലേക്ക് സ്വാഗതം ചെയ്തു. മോഹന്‍ ലാല്‍ നായകനായെത്തിയ ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തില്‍ ബാലതാരമായി എത്തിയ അരുണാണ് ചിത്രത്തിലെ നായകന്‍. സലിം കുമാര്‍, ഇന്നസെന്റ്, സാബുമോന്‍, മുകേഷ്, ഉര്‍വ്വശി,നേഹ, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഷാലിന്‍ സോയ എന്നിവരാണ് മറ്റ് താരങ്ങള്‍.
First Day Of Nikki Galrani #DHAMAKA #Locationfuns
Posted by Omar Lulu on Saturday, August 17, 2019
Adjust Story Font
16

