ഇട്ടിച്ചന്‍റെ വക സാമ്പിള്‍ വെടിക്കെട്ട്; കാണാം ട്രെയിലര്‍
ജിബി - ജോജു ടീം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം സെപ്തംബര്‍ ആറിനാണ് തിയേറ്ററില്‍ എത്തുക.

ആരാധകർ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയുടെ ട്രെയിലര്‍ എത്തി. ജിബി - ജോജു ടീം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം സെപ്തംബര്‍ ആറിനാണ് തിയേറ്ററില്‍ എത്തുക. ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററും പുറത്തിറങ്ങി.
ട്രെയിലര്‍ റിലീസായി മണിക്കൂറുകള്‍ക്കുള്ളില്‍ യൂടൂബില്‍ ഹിറ്റ്. ഹണിറോസ് ആണ് നായിക. കെ.പി.എ.സി ലളിത, സലീംകുമാർ, സിദ്ദിഖ്, ഹരീഷ് കണാരന്‍, അജു വര്‍ഗീസ്, ധര്‍മജന്‍ ബോള്‍ഗാട്ടി, രാധിക, അശോകന്‍ തുടങ്ങിയവരെല്ലാം ട്രെയിലറില്‍ ഉണ്ട്.
ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് കാമറ ചലിപ്പിച്ചിരിക്കുന്നത് ഷാജി കുമാര്‍ ആണ്. ട്രെയിലറിന് തൊട്ടുമുന്നേ എത്തിയ ക്യാരക്ടര്‍ പോസ്റ്റര്‍ സാമൂഹ്യമാധ്യങ്ങളില്‍ വൈറലാണ്. ഷാൻഷൂ എന്ന പൂച്ചയെ പരിചയപ്പെടുത്തുന്നതാണ് പോസ്റ്റര്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ചിത്രം സെപ്തംബര്‍ ആറിന് എത്തും.
Adjust Story Font
16

