‘എന്താ ചിരിക്കാത്തെ?’ സൗബിന്‍റെ വികൃതിയുടെ ടീസര്‍ കാണാം

സൗബിന്‍ ഷാഹിര്‍, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന വികൃതിയുടെ ടീസര്‍ പുറത്തിറങ്ങി. നവാഗതനായ എംസി ജോസഫാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തിരക്കഥ എഴുതിയത് അജീഷ് പി തോമസാണ്.
ബാബുരാജ്, ഭഗത് മാന്വല്‍, സുധി കോപ്പ, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി, സുധീര്‍ കരമന തുടങ്ങിവരും ചിത്രത്തിലുണ്ട്. പുതുമുഖം വിന്‍സിയാണ് നായിക. കട്ട് 2 ക്രിയേറ്റ് പിക്ചേഴ്സിന്‍റെ ബാനറില്‍ എ.ഡി ശ്രീകുമാര്‍, ഗണേഷ് മേനോന്‍, ലക്ഷ്മി വാര്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആല്‍ബിയാണ് ഛായാഗ്രഹണം. ബിജിബാല്‍ സംഗീതം നല്‍കിയിരിക്കുന്നു.
Next Story
Adjust Story Font
16

