Quantcast

ഫഹദിന്‍റെ മാലിക്; ടേക്ക് ഓഫ് ടീം വീണ്ടും

ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മാലിക്.

MediaOne Logo

Web Desk 4

  • Published:

    4 Sept 2019 4:13 PM IST

ഫഹദിന്‍റെ മാലിക്; ടേക്ക് ഓഫ് ടീം വീണ്ടും
X

ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രവുമായി ടേക്ക് ഓഫ് ടീം വീണ്ടും. ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മാലിക്.

25 കോടി മുതൽ മുടക്കിൽ ആന്റോ ജോസഫ് നിർമിക്കുന്ന ചിത്രത്തിൽ വലിയ താരനിര അണിനിരക്കുന്നു. ഫഹദ് ഫാസിലിനൊപ്പം ബിജു മേനോൻ, വിനയ് ഫോർട്ട്, ദിലീഷ് പോത്തൻ, അപ്പാനി ശരത്ത്, ഇന്ദ്രൻസ്, നിമിഷ സജയൻ തുടങ്ങിയവർ പ്രധാന താരങ്ങളാകുന്നു. ഇവർക്കൊപ്പം പഴയകാല നായിക ജലജയും അഭിനയിക്കുന്നുണ്ട്.

മികച്ച എഡിറ്റര്‍ എന്ന് പേരെടുത്ത മഹേഷ് നാരായണൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ടേക്ക് ഓഫ്. ഒരേ സമയം പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും നേടിയ ചിത്രം. ടേക്ക് ഓഫിന്റെ അണിയറയിൽ പ്രവർത്തിച്ചവരാണ് മാലിക്കിന് പിന്നിലും. ടേക്ക് ഓഫിന്റെ കലാസംവിധാനത്തിന് ദേശീയ പുരസ്കാരം നേടിയ സന്തോഷ് രാമൻ കലാസംവിധാനം നിർവഹിക്കുന്ന മാലിക്കിൽ സാനു ജോൺ വർഗീസാണ് ഛായാഗ്രഹണം. സുഷിൻ ശ്യാം സംഗീതം നിർവഹിക്കുന്ന ചിത്രം 2020 ഏപ്രിൽ 3ന് തിയേറ്ററുകളിലെത്തും.

TAGS :

Next Story