മോദിയുടെ ജീവിതം വീണ്ടും സിനിമയാകുന്നു; ഫസ്റ്റ് ലുക്ക് പുറത്ത്
അഭയ് വര്‍മയാണ് മോദിയായി അഭിനയിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കി വീണ്ടും സിനിമ ഒരുങ്ങുന്നു. മന്‍ ബൈരാഗി എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സഞ്ജയ് ത്രിപാഠിയാണ്. അഭയ് വര്‍മയാണ് മോദിയായി അഭിനയിക്കുന്നത്. സഞ്ജയ് ലീല ബന്‍സാലിയും മഹാവീര്‍ ജയിനും ചേര്‍ന്നാണ് നിര്‍മാണം.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ബോളിവുഡ് നടന്‍ അക്ഷയ് കുമാറാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്. മോദിയുടെ 69ആം പിറന്നാള്‍ ദിനത്തിലാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. പുറം ലോകമറിയാത്ത പ്രധാനമന്ത്രിയുടെ ജീവിതമാണ് സിനിമയില്‍ ഉണ്ടാവുകയെന്നാണ് അണിയറപ്രവര്‍ത്തകരുടെ അവകാശവാദം.
വിവേക് ഒബ്റോയി അഭിനയിച്ച പിഎം നരേന്ദ്ര മോദി എന്ന സിനിമയ്ക്ക് ശേഷം വീണ്ടും മോദിയുടെ ജീവിതം സിനിമയാവുകയാണ്.
Happy to present the first look of Sanjay Leela Bhansali and Mahaveer Jain’s special feature, #MannBairagi on the defining moment of our PM's life on his birthday! #HappyBirthdayPMModi@narendramodi @PMOIndia @bhansali_produc pic.twitter.com/zWbGLScLDe
— Akshay Kumar (@akshaykumar) September 17, 2019
Adjust Story Font
16

