Quantcast

ഓള് 20ന് തിയേറ്ററുകളിലേക്ക്; ടീസര്‍ കാണാം

കഴിഞ്ഞ വര്‍ഷത്തെ ഗോവന്‍ അന്താരാഷ്ട്ര മേളയില്‍ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചത് ഓള് ആയിരുന്നു.

MediaOne Logo

Web Desk 4

  • Published:

    17 Sept 2019 9:43 PM IST

ഓള് 20ന് തിയേറ്ററുകളിലേക്ക്; ടീസര്‍ കാണാം
X

ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത് ഷെയിന്‍ നിഗം, എസ്തര്‍ അനില്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രമാണ് ഓള്. കാത്തിരിപ്പിന് വിരാമമിട്ട് സെപ്റ്റംബര്‍ 20ന് ചിത്രം തിയറ്ററുകളിലേക്ക് എത്തും.

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഓള്. കനി കുസൃതി, കാദംബരി ശിവായ, കാഞ്ചന, തുടങ്ങിവരും ചിത്രത്തില്‍ എത്തുന്നു. കഴിഞ്ഞ വര്‍ഷത്തെ ഗോവന്‍ അന്താരാഷ്ട്ര മേളയില്‍ ഇന്ത്യന്‍ പനോരമയുടെ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചതും ഓള് ആയിരുന്നു.

പ്രായപൂര്‍ത്തിയാവും മുന്‍പ് കൂട്ട ബലാത്സംഗത്തിന് ഇരയായി കായലില്‍ ഉപേക്ഷിക്കപ്പെട്ട മായ എന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. വാസു എന്ന ചിത്രകാരനെയാണ് ഷെയിന്‍ ഇതില്‍ അവതരിപ്പിക്കുന്നത്. ഇവര്‍ രണ്ട് പേരും തമ്മിലുള്ള ബന്ധമാണ് ചിത്രത്തിന്‍റെ പ്രമേയം. ടി.ഡി രാമകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. ഐസക് തോമസാണ് സംഗീതം നല്‍കിയത്.

TAGS :

Next Story