ഒരു വര്‍ഷം മുന്‍പ് റിലീസ് ചെയ്ത സീറോയുടെ ട്രെയിലര്‍ തരംഗമാകുന്നു; കാരണം ബിഗിലും അജിത് ഫാന്‍സും

പുതിയ സിനിമകളുടെ ട്രെയിലറുകള്‍ യൂ ട്യൂബില്‍ തരംഗമാകുന്നത് പുതിയ കാര്യമല്ല. എന്നാല്‍ ഒരു വര്‍ഷം മുന്‍പ് റിലീസ് ചെയ്ത ട്രെയിലര്‍ ഇപ്പോള്‍ ട്രെന്‍ഡിങാകുന്നത് കൌതുകമുള്ള കാര്യമാണ്.
ഷാരൂഖ് ഖാന്‍ ചിത്രം സീറോയുടെ ട്രെയിലറാണ് യൂട്യൂബില്‍ ഇപ്പോള്‍ വൈറലാവുന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍ രണ്ടിന് റിലീസ് ചെയ്ത ട്രെയിലറില്‍ ലൈക്കുകളും കമന്‍റുകളും കുന്നുകൂടുന്നു. വിജയിയുടെ പുതിയ ചിത്രമായ ബിഗിലിന്‍റെ ട്രെയിലര്‍ വന്നതോടെയാണ് സീറോ വീണ്ടും വൈറലായത്. വിജയ് - അജിത്ത് ആരാധകരുടെ പോരാണ് സീറോയെ വീണ്ടും തരംഗമാക്കിയതെന്നതാണ് രസകരമായ കാര്യം. ആ കഥ ഇങ്ങനെ..
കഴിഞ്ഞ ശനിയാഴ്ച പുറത്തുവിട്ട ബിഗിലിന്‍റെ ട്രെയിലര്‍ മൂന്ന് ദിവസം കൊണ്ട് നേടിയത് 1.9 മില്യണ്‍ ലൈക്കുകളാണ്. ലൈക്കുകളുടെ എണ്ണത്തില്‍ അപ്പോള്‍ മുന്നിലുണ്ടായിരുന്നത് സീറോ മാത്രമാണ്. ബിഗില്‍ ഒന്നാമതെത്താതിരിക്കാന്‍ അജിത്ത് ആരാധകരാണ് സീറോയെ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവന്നത്. എന്നിട്ടും നിലവില്‍ 2.1 മില്യണ്‍ ലൈക്കുകളുമായി ബിഗില്‍ ഒന്നാമതെത്തി. സീറോയ്ക്ക് നിലവില്‍ 2 മില്യണ്‍ ലൈക്കുകളാണുള്ളത്. അതേസമയം കാഴ്ചക്കാരുടെ എണ്ണത്തില്‍ സീറോയാണ് മുന്നില്‍. സീറോ ട്രെയിലറിന് താഴെ വിജയ് - അജിത് ആരാധകര്‍ വാക്പോര് തുടരുകയാണ്.
Adjust Story Font
16

