Quantcast

തിരിച്ചുവരുമോ ദശമൂലം ദാമു? സുരാജിന്‍റെ മറുപടി ഇങ്ങനെ.. 

ഷാഫി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ചട്ടമ്പിനാടിലെ കഥാപാത്രമായിരുന്ന ദശമൂലം ദാമു, പിന്നീട് ട്രോളുകളിലെ നിത്യഹരിത നായകനായി മാറുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    27 Oct 2019 10:50 AM GMT

തിരിച്ചുവരുമോ ദശമൂലം ദാമു? സുരാജിന്‍റെ മറുപടി ഇങ്ങനെ.. 
X

ട്രോളന്‍മാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നാണ് ദശമൂലം ദാമു. ഷാഫി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ചട്ടമ്പിനാടിലെ കഥാപാത്രമായിരുന്ന ദശമൂലം ദാമു പിന്നീട് ട്രോളുകളിലെ നിത്യഹരിത നായകനായി മാറുകയായിരുന്നു.

ദശമൂലം ദാമു തിരിച്ചെത്തുമോ എന്ന് അദ്ദേഹത്തിന്‍റെ ആരാധകര്‍ ചോദിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. ഒടുവില്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് ദശമൂലം ദാമുവിനെ അവതരിപ്പിച്ച സുരാജ് വെഞ്ഞാറമ്മൂട്. ദശമൂലം ദാമുവിനെ കേന്ദ്രീകരിച്ച് ഒരു മുഴുനീള കോമഡി ചിത്രം ആലോചനയിലുണ്ടെന്നാണ് സുരാജിന്‍റെ മറുപടി.

ചിരിപ്പിക്കുന്ന വേഷങ്ങള്‍ വിട്ട് ഗൌരവം നിറഞ്ഞ വേഷങ്ങളിലേക്ക് പൂര്‍ണമായി മാറിയോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു സുരാജ്. കോമഡി വേഷങ്ങള്‍ ഒരിക്കലും താന്‍ ഉപേക്ഷിക്കില്ലെന്ന് സുരാജ് പറഞ്ഞു. ആക്ഷന്‍ഹീറോ ബിജുവിന് ശേഷമാണ് സീര്യസ് വേഷങ്ങള്‍ കൂടുതലായി തേടിവരാന്‍ തുടങ്ങിയത്. പിന്നാലെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും, കുട്ടന്‍പിള്ളയുടെ ശിവരാത്രി, ഫൈനല്‍സ്, വികൃതി എന്നിങ്ങനെ ഒരുപിടി ഗൌരവമേറിയ വേഷങ്ങള്‍ സുരാജിനെ തേടിയെത്തി. എന്നാല്‍ താന്‍ കോമഡി വേഷങ്ങള്‍ ഉപേക്ഷിച്ചിട്ടില്ലെന്നും വരാനിരിക്കുന്ന ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലെ വേഷം ചിരിപ്പിക്കുന്നതാണെന്നും സുരാജ് വ്യക്തമാക്കി.

TAGS :

Next Story