Quantcast

‘പൊന്ന് അണ്ണന്മാരെ, ടൈറ്റില്‍ ക്രെഡിറ്റ്‌സ് ഒന്ന് നോക്കീട്ട് പോരെ’; ട്രോളന്മാരോട് ഒമര്‍ ലുലു 

പാട്ട് റീമിക്സ് ആണെന്ന് ടൈറ്റിലില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഒമര്‍ ലുലു പറയുന്നു.

MediaOne Logo

Web Desk

  • Published:

    7 Nov 2019 9:34 PM IST

‘പൊന്ന് അണ്ണന്മാരെ, ടൈറ്റില്‍ ക്രെഡിറ്റ്‌സ് ഒന്ന് നോക്കീട്ട് പോരെ’; ട്രോളന്മാരോട് ഒമര്‍ ലുലു 
X

ധമാക്കയിലെ പുതിയ ഗാനം ട്രോളന്മാര്‍ ലക്ഷ്യമിട്ടതോടെ പ്രതികരണവുമായി സംവിധായകന്‍ ഒമര്‍ ലുലു. 'പാട്ട് ഇഷ്ടപ്പെടുക ഇഷ്ടപ്പെടാതിരിക്കുക എന്നത് നിങ്ങളുടെ ഇഷ്‌ടം പൊന്ന് അണ്ണൻമാരെ ദീദീ സോംഗിന്റെ റീമിക്സ് എന്ന് പറഞ്ഞ് തന്നെയാ ഇറക്കിയത്. ടൈറ്റില്‍ ക്രെഡിറ്റ്സ് ഒന്ന് നോക്കീട്ട് പോരെ ട്രോള്‍സ്' എന്നാണ് ഒമര്‍ ലുലുവിന്‍റെ മറുപടി.

ധമാക്കയിലെ 'പൊട്ടി പൊട്ടി' എന്ന് തുടങ്ങുന്ന പാട്ടാണ് ഇന്നലെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. പിന്നാലെ ഗോപിസുന്ദര്‍ ഗാനം കോപ്പിയടിച്ചതാണെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറഞ്ഞു. യൂ ട്യൂബ് ട്രെന്‍ഡിങില്‍ 15ആമത് എത്തിയെങ്കിലും ഡിസ് ലൈക്കുകളുമുണ്ട്.

എന്നാല്‍ പാട്ട് റീമിക്സ് ആണെന്ന് ടൈറ്റിലില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഒമര്‍ ലുലു പറയുന്നു. അള്‍ജീരിയക്കാരന്‍ ഖലീദിന്റെ പ്രശസ്ത ഗാനം ദീദി ദീദിയുടെ റീമിക്‌സാണിത്. കോപ്പിയടിച്ചുവെന്ന് ആരോപിക്കുന്ന ഒരു ട്രോള്‍ പോസ്റ്റ് ഷെയര്‍ ചെയ്താണ് ഒമര്‍ ലുലുവിന്‍റെ മറുപടി.

ബി.കെ ഹരിനായാരായണന്‍റെ വരികള്‍ക്ക് സംഗീതം നല്‍കിയത് ഗോപീസുന്ദറാണ്. നിക്കി ഗില്‍റാണിയും അരുണുമാണ് ചിത്രത്തിലെ നായികയും നായകനും. മുകേഷ്, ഉര്‍വ്വശി, ശാലിന്‍, ഇന്നസെന്റ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, സൂരജ്, സാബുമോന്‍, നേഹ സക്‌സേന തുടങ്ങിയവരും ചിത്രത്തിലുണ്ട്. നവംബര്‍ 28ന് ചിത്രം പ്രദര്‍ശനത്തിനെത്തും.

പാട്ട് ഇഷ്ടപ്പെടുക ഇഷ്ടപ്പെടാതിരിക്കുക എന്നത് നിങ്ങളുടെ ഇഷ്‌ടം പൊന്ന് അണ്ണൻമാരെ ദീദീ സോംഗിന്റെ Remix എന്ന് പറഞ്ഞ് തന്നെയാ ഇറക്കിയത് Title Credits ഒന്ന് നോക്കീട്ട് പോരെ trolls .

Posted by Omar Lulu on Wednesday, November 6, 2019
TAGS :

Next Story