Quantcast

പന്ന്യനും സി.കെ ജാനുവും വെള്ളിത്തിരയിലേക്ക് 

പസീന എന്ന ചിത്രത്തില്‍ ഇവര്‍ ദമ്പതിമാരായാണ് അഭിനയിക്കുക.

MediaOne Logo

Web Desk

  • Published:

    12 Nov 2019 1:50 PM IST

പന്ന്യനും സി.കെ ജാനുവും വെള്ളിത്തിരയിലേക്ക് 
X

സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രനും ആദിവാസി നേതാവ് സി.കെ ജാനുവും വെള്ളിത്തിരയിലേക്ക്. രാജന്‍ കുടുവന്‍ സംവിധാനം ചെയ്യുന്ന പസീന എന്ന ചിത്രത്തില്‍ ഇവര്‍ ദമ്പതിമാരായാണ് അഭിനയിക്കുക.

സമകാലിക പ്രസക്തിയുള്ള പ്രമേയമാണ് ചിത്രം കൈകാര്യം ചെയ്യുന്നതെന്ന് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. കഥ കേട്ട് ഇഷ്ടം തോന്നിയാണ് സിനിമയില്‍ അഭിനിയിക്കാന്‍ സമ്മതിച്ചതെന്ന് പന്ന്യന്‍ പറഞ്ഞു. എന്നാല്‍ മുടി വെട്ടുന്ന പ്രശ്നമില്ലെന്നും പന്ന്യന്‍ വ്യക്തമാക്കി. സി.കെ ജാനുവും അഭിനയ സാധ്യതയുള്ള കഥാപാത്രമായാണ് എത്തുക.

രാജേഷ് ഹെബ്ബാര്‍, ഷോബി തിലകന്‍, കുളപ്പുള്ളി ലീല, ഉണ്ണിരാജന്‍ ചെറുവത്തൂര്‍, മട്ടന്നൂര്‍ ശിവദാസ് എന്നിവരും 10 ട്രാന്‍സ്ജെന്‍ഡേഴ്സും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. നവംബര്‍ 17നാണ് സിനിമയുടെ ചിത്രീകരണം തുടങ്ങുക. കാസര്‍ഗോഡ്, പയ്യന്നൂര്‍ എന്നിവിടങ്ങളിലാണ് ചിത്രീകരണം.

TAGS :

Next Story