Quantcast

ഒരു സൂപ്പർസ്റ്റാർ, ഒരു ആരാധകൻ.. മെയ്ക്കിങ് വീഡിയോ പുറത്ത്

ആഡംബര കാറുകളോട് ഭ്രമമുള്ള ഒരു സൂപ്പര്‍ സ്റ്റാറായാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്.

MediaOne Logo

Web Desk

  • Published:

    19 Nov 2019 10:16 PM IST

ഒരു സൂപ്പർസ്റ്റാർ, ഒരു ആരാധകൻ.. മെയ്ക്കിങ് വീഡിയോ പുറത്ത്
X

പൃഥ്വിരാജ് നായകനാകുന്ന ഡ്രൈവിങ് ലൈസൻസിന്റെ മേക്കിങ് വിഡിയോ എത്തി. സ്റ്റൈലിഷ് ലുക്കിലെത്തുന്ന പൃഥ്വിയെ വിഡിയോയിൽ കാണാം.

ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൂപ്പർതാരമായാണ് പൃഥ്വിരാജ് എത്തുന്നത്. പൃഥ്വിരാജ് നിർമാതാവും നായകനുമാവുന്ന രണ്ടാമത്തെ ചിത്രമാണ് ഡ്രൈവിങ് ലൈസൻസ്. സച്ചി തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടാണ് ഒരു പ്രധാന താരം. ജീൻ പോൾ ഒരു വേഷം ചെയ്യുന്നുണ്ടെന്നാണ് സൂചന. സിനിമയിലെ താരാരാധനയുടെ വീഡിയോ ആണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്

ആഡംബര കാറുകളോട് ഭ്രമമുള്ള ഒരു സൂപ്പര്‍ സ്റ്റാറായാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. ഹരീന്ദ്രൻ എന്നാണ് പൃഥ്വിയുടെ കഥാപാത്രത്തിന്റെ പേര്. വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ റോളിലാണ് സുരാജ് വെഞ്ഞാറമ്മൂട് എത്തുന്നത്.

TAGS :

Next Story