തലൈവിയായി കങ്കണ: ഒരു കിലോ മെയ്ക്കപ്പ്, സ്മൃതി ഇറാനിയെപ്പോലുണ്ടെന്ന് ട്രോള്‍
തമിഴില്‍ ‘തലൈവി’ എന്നും ഹിന്ദിയില്‍ ‘ജയ’ എന്നും പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കങ്കണ റണാവത്താണ് ജയലളിതയാകുന്നത്

തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി എ.എല്‍ വിജയ് ഒരുക്കുന്ന തലൈവിയുടെ ഫസ്റ്റ് ലുക്കും ടീസറും പുറത്തിറങ്ങി. തമിഴില്‍ 'തലൈവി' എന്നും ഹിന്ദിയില്‍ 'ജയ' എന്നും പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കങ്കണ റണാവത്താണ് ജയലളിതയാകുന്നത്.
The legend we know, but the story that is yet to be told!
— Team Kangana Ranaut (@KanganaTeam) November 23, 2019
Presenting #KanganaRanaut, in & as #Thalaivi. A film by #Vijay, arriving in cinemas on 26th June, 2020@KanganaTeam @vishinduri @ShaaileshRSingh @BrindaPrasad1 @KarmaMediaEnt @TSeries @vibri_media pic.twitter.com/lTLtcq0bsd
ഒരു സൂപ്പര്‍സ്റ്റാര്‍ ഹീറോയിന്‍, റെവല്യൂഷനറി ഹീറോ- നിങ്ങള്‍ക്കറിയുന്ന പേര്, എന്നാല്‍ നിങ്ങള്‍ക്കറിയാത്ത ജീവിത കഥ എന്നാണ് ഫാസ്റ്റ് ലുക്കിലെ ടാഗ് ലൈന്‍.
kangana looking hilarious with 1kg makeup #Thalaivi #ThalaiviFirstLook
— Ajay Deore (@Ajaydeore1) November 23, 2019
ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയതിന് പിന്നാലെ ട്രോളന്മാരും സജീവമായി. ഒരു കിലോ മെയ്ക്കപ്പ് ഇടിടിരിക്കുന്നു, ബൊമ്മ പോലെയുണ്ട്‍, ദുരന്തം എന്നൊക്കെയാണ് വിമര്‍ശനങ്ങള്‍. കങ്കണയെപ്പോലെയുമില്ല, ജയലളിതയെപ്പോലെയുമില്ല, സ്മൃതി ഇറാനിയെപ്പോലുണ്ട് എന്നൊക്കെയാണ് ട്വീറ്റുകള്‍.
She neither looks Kangana nor Jayalalitha. Looks like Smriti a lot lol
— Unpredictable 🌈 (@being_quirky) November 23, 2019
നടനും തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയുമായ എം.ജി.ആറായി വേഷമിടുന്നത് അരവിന്ദ് സ്വാമിയാണ്. ബാഹുബലിക്ക് തിരക്കഥയെഴുതിയ കെആര്‍ വിജയേന്ദ്ര പ്രസാദാണ് തലൈവിക്കും തിരക്കഥ ഒരുക്കുന്നത്.
Lmao this looks so freaking fake 🤣🤣🤣
— Ravi Sutariya (@ravisutariya1) November 23, 2019
Adjust Story Font
16

