ഇതാണ് പ്രതി പൂവന്‍കോഴിയിലെ വില്ലന്‍; ഫസ്റ്റ് ലുക്ക് പുറത്ത്
ചിത്രത്തിന്‍റെ സംവിധായകനായ റോഷന്‍ ആന്‍ഡ്രൂസ് തന്നെയാണ് വില്ലനായും എത്തുന്നത്.

മഞ്ജു വാര്യര്‍ നായികയാകുന്ന പ്രതി പൂവന്‍കോഴിയിലെ വില്ലന്‍റെ ലുക്ക് പുറത്ത്. ചിത്രത്തിന്‍റെ സംവിധായകനായ റോഷന്‍ ആന്‍ഡ്രൂസ് തന്നെയാണ് വില്ലനായും എത്തുന്നത്. മമ്മൂട്ടിയുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്.
ये à¤à¥€ पà¥�ें- സൈക്കിള്‍ ചവിട്ടി മഞ്ജു; പാട്ട് പാടി അലന്‍സിയര്‍; പ്രതി പൂവന്‍കോഴിയിലെ നാടന്‍ പാട്ട് കാണാം
മഞ്ജു നോക്കുന്ന കണ്ണാടിയുടെ കഷ്ണത്തിൽ വില്ലനെ കാണാം. നേരത്തെ പുറത്തുവിട്ട മഞ്ജുവിന്‍റെ ഫസ്റ്റ് ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഉണ്ണി ആറിന്‍റെ പ്രതി പൂവന്‍കോഴിയെന്ന നോവല്‍ അല്ല ഈ സിനിമയെന്ന് സംവിധായകന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കുകയുണ്ടായി. പേര് മാത്രമേ കടംകൊണ്ടിട്ടുള്ളൂവെന്നും പ്രമേയം വേറെയാണെന്നും റോഷന്‍ ആന്‍ഡ്രൂസ് വ്യക്തമാക്കി.
ये à¤à¥€ पà¥�ें- ജോക്കര്‍ അക്രമത്തെ ന്യായീകരിക്കുന്നില്ല, പക്ഷേ അര്‍ജുന്‍ റെഡ്ഡി.. വിജയ് ദേവരക്കൊണ്ടയുടെ സാന്നിധ്യത്തില്‍ വിമര്‍ശനവുമായി പാര്‍വതി
മഞ്ജു വാര്യരുടെ തിരിച്ചുവരവിന് വഴിയൊരുക്കിയ ‘ഹൗ ഓള്‍ഡ് ആര്‍ യു’വിന് ശേഷം റോഷന്‍ ആന്‍ഡ്രൂസും മഞ്ജു വാര്യരും ഒരുമിക്കുന്നു എന്ന പ്രത്യേകതയും ‘പ്രതി പൂവന്‍കോഴി’ എന്ന ചിത്രത്തിനുണ്ട്. ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രത്തിന്റെ നിര്‍മാണം.
Actor Rosshan Andrrews in "Prathi Poovan Kozhi" 😊 Best wishes to entire team
Posted by Mammootty on Monday, November 25, 2019
Adjust Story Font
16

