Quantcast

ബാക്ക് ടു മാരക്കാന; ഒരു ഫുട്ബോള്‍ ആരാധകന്‍ എന്തായാലും കണ്ടിരിക്കേണ്ട ചിത്രം

ഒരു കാലഘട്ടത്തില്‍ ബ്രസീലില്‍ നിന്നും ഇസ്രായേലിലേക്ക് കുടിയേറി പാര്‍ത്ത സാമുവലിനും മകന്‍ റൊബേര്‍തോക്കും ഫുട്ബോള്‍ ജീവശ്വാസമാണ്

MediaOne Logo
ബാക്ക് ടു മാരക്കാന; ഒരു ഫുട്ബോള്‍ ആരാധകന്‍ എന്തായാലും കണ്ടിരിക്കേണ്ട ചിത്രം
X

ഒരു ഫുട്ബോള്‍ ആരാധകന്‍ എന്തായാലും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ് ബാക്ക് ടു മാരക്കാന എന്ന ബ്രസീലിയന്‍ ചിത്രം. ഒരു കാലഘട്ടത്തില്‍ ബ്രസീലില്‍ നിന്നും ഇസ്രായേലിലേക്ക് കുടിയേറി പാര്‍ത്ത സാമുവലിനും മകന്‍ റൊബേര്‍തോക്കും ഫുട്ബോള്‍ ജീവശ്വാസമാണ്. ഇവരെ ബന്ധിപ്പിക്കുന്നതും കാല്‍പന്ത് തന്നെയാണ്. 1950 ലോകകപ്പ് ഫൈനലില്‍ സ്വന്തം മണ്ണില്‍ ബ്രസീല്‍ ഉറുഗ്വായോട് പരാജയപ്പെട്ടതിന് ശേഷം കാനറി പക്ഷികള്‍ സ്വന്തം നാട്ടില്‍ ലോകകപ്പില്‍ മുത്തമിടാന്‍ കാത്തിരിക്കുകയാണ് ഇവര്‍. അതുകൊണ്ടുതന്നെ, തങ്ങളുടെ ജീവിതത്തിലെ വലിയ സമ്പാദ്യവുമെടുത്ത് ഇവര്‍ 2014 ലോകകപ്പ് കാണാന്‍ ബ്രസീലിലേക്ക് പോവുകയാണ്.

ഭാര്യയുമായി വേര്‍പിരിഞ്ഞ റൊബെര്‍ട്ടോക്ക് 11 വയസുകാരനായ ഒരു മകനുണ്ട്. ഇറ്റായി. ഭാര്യയുടെ തിരക്കുകള്‍ കാരണം റൊബെര്‍ട്ടോയുടെയടുത്ത് വരുന്ന ഇറ്റായിയും ഇവര്‍ക്കൊപ്പം യാത്രയില്‍ ചേരുന്നു. ഇതോടെ, കാലങ്ങളായുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ ഒരു കുടുംബത്തിലെ മൂന്ന് തലമുറയില്‍പ്പെട്ട മൂന്ന് പേര്‍ ബ്രസീലിലേക്ക് യാത്ര തിരിക്കുകയാണ്. ബ്രസീലില്‍ അവര്‍ നേരിടുന്ന പ്രശ്നങ്ങളും അത് വഴിവെക്കുന്ന പുതിയ സങ്കര്‍ഷങ്ങളുമാണ് ബാക്ക് ടു മാരക്കാന ചര്‍ച്ച ചെയ്യുന്നത്.

ഒരു റോഡ് മൂവി എന്നോ, സ്പോര്‍ട്ട്സ് ഫണ്‍ മൂവി എന്നോ, ഫാമിലി മൂവി എന്നോ എങ്ങനെ വേണമെങ്കിലും ബാക്ക് ടു മാരക്കാന എന്ന ചിത്രത്തെ വിശേഷിപ്പിക്കാം. ഫുട്ബോള്‍ എന്ന വികാരത്തെ ഒരു ബേസ് ആക്കി അതിന്മേല്‍ ജീവിത യാഥാര്‍ത്യങ്ങളിലെ സങ്കര്‍ഷങ്ങള്‍ രൂപപ്പെടുത്തുകയാണ് ബാക്ക് ടു മാരക്കാന.

ഈ മൂവര്‍സംഘത്തിലെ ഏറ്റവും പ്രായം കൂടിയ സാമുവലിന്‍റെ അച്ഛനും ഫുട്ബോള്‍ ആരാധകനായിരുന്നു. ബ്രസീലില്‍ വിമാനമിറങ്ങുന്ന മുവര്‍ സംഘം ആദ്യം പോകുന്നത് സാമുവലിന്റെ അച്ഛന്റെ കല്ലറയിലേക്കാണ്. ഈ ഒരു സീനാണ് ചിത്രം ഉണ്ടാവാന്‍ കാരണമെന്ന് സംവിധായകന്‍ പറയുന്നു.

ഒരിക്കല്‍ സംവിധായകന്‍ അര്‍ജന്‍റീന സന്ദര്‍ശിച്ചപ്പോള്‍ ഒരു വ്യക്തിയെ പരിചയപ്പെടുകയുണ്ടായി. അയാള്‍ അയാളുടെ അച്ഛന്‍റെ കല്ലറയുടെയടുത്ത് ഇരുന്ന് എന്തെല്ലാമോ പറയുകയായിരുന്നു. എന്താണ് അയാള്‍ പറയുന്നതെന്ന് അന്വേഷിച്ചപ്പോള്‍ സംവിധായകന്‍ അമ്പരന്നു. അയാള്‍ വിദേശത്ത് താമസിക്കുന്ന വ്യക്തിയാണ്. മരിക്കും മുമ്പ് അയാളുടെ അച്ഛന്‍ അയാളോട് പറഞ്ഞു ' നീ ലോകത്തിന്റെ ഏതു കോണിലാണെങ്കിലും നാല് വര്‍ഷം കൂടുമ്പോള്‍ എന്റെ കല്ലറക്കടുത്ത് വരണം. ലോകകപ്പില്‍ നമ്മുടെ ടീം എത്രത്തോളം നന്നായി കളിച്ചു, ലോകകപ്പില്‍ മുത്തമിട്ടോ എന്നെല്ലാം പറയണം' എന്ന്. ഈ വാക്ക് നിറവേറ്റാന്‍ ആ മകന്‍ എല്ലാ നാല് വര്‍ഷം കൂടുമ്പോഴും നാട്ടിലേത്തും. കാല്‍പന്ത് ഒരു വ്യക്തിയെ എത്രത്തോളം സ്വാധീനിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഊ യഥാര്‍ഥ സംഭവം. ഇതില്‍ നിന്നാണ് ബാക്ക് ടു മാരക്കാന സംഭവിക്കുന്നത്.

നര്‍മ്മമാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. മേമ്പൊടി നര്‍മ്മമാണെങ്കിലും വലിയ രാഷ്ട്രീയ വിഷയങ്ങളും ബാക്ക് ടു മാരക്കാന ചര്‍ച്ച ചെയ്യുന്നു.. ഫുട്ബോള്‍ അതിര്‍ത്തികള്‍ ബേധിക്കുന്ന കായികയിനമായതിനാല്‍ തന്നെ കുടുംബ പശ്ചാത്തലത്തില്‍ പറഞ്ഞുവെക്കുന്ന രാഷ്ട്രീയവും ഫിലോസഫിയും ചെറുതല്ല. രാജ്യാന്തര ചലച്ചിത്ര മേളയില്‍ ലോക സിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ബാക്ക് ടു മാരക്കാന മികച്ചൊരു സിനിമ അനുഭവമാണെന്ന് നിസ്സംശയം പറയാനാകും.

TAGS :

Next Story