നാര്‍കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്; ആക്ഷന്‍ രംഗങ്ങളുമായി ബിഗ് ബ്രദറിന്റെ രണ്ടാമത്തെ ട്രയിലര്‍
സാധാരണക്കാരനായ ഒരാള്‍ അസാധാരണമായ ഭൂതകാലം എന്ന ടാഗിലാണ് ചിത്രം എത്തുന്നത്

മോഹന്‍ലാല്‍- സിദ്ദിഖ് ചിത്രം 'ബിഗ് ബ്രദറി'ന്റെ രണ്ടാമത്തെ ട്രയിലര്‍ പുറത്തിറങ്ങി. എത്തി. ആക്ഷന്‍ രംഗങ്ങളും തകര്‍പ്പന്‍ ഡയലോഗുകളും കോര്‍ത്തിണക്കിയാണ് ട്രയിലര്‍ ഒരുക്കിയിരിക്കുന്നത്. മോഹന്‍ലാലിന്റെ ഹിറ്റ് ഡയലോഗ് ആയ നാര്‍ക്കോട്ടിക്ക്സ് ഈസ് എ ഡേര്‍ട്ടി ബിസിനസ് ട്രയിലറില്‍ ഉപയോഗിച്ചിട്ടുണ്ട്. സാധാരണക്കാരനായ ഒരാള്‍ അസാധാരണമായ ഭൂതകാലം എന്ന ടാഗിലാണ് ചിത്രം എത്തുന്നത്.
ലേഡീസ് ആന്‍ഡ് ജെന്റില്‍മാന് ശേഷം മോഹന്‍ലാലും സിദ്ദിഖും ഒന്നിക്കുന്ന ചിത്രമാണ് ബിഗ് ബ്രദര്‍. 32 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കുന്നതും സിദ്ദിഖ് തന്നെയാണ്. ഷാമാന്‍ ഇന്റര്‍നാഷനലിന്റെ ബാനറില്‍ സിദ്ധിഖ്,ഷാജി ന്യൂയോര്‍ക്ക്,മനു ന്യൂയോര്‍ക്ക്,ജെന്‍സോ ജോസ്,വൈശാഖ് രാജന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ മിര്‍ണ മേനോന്‍ നായികയാവുന്നു.
ये à¤à¥€ पà¥�ें- ‘ബിഗ് ബ്രദര്‍’; മോഹന്‍ലാല്‍-സിദ്ധിഖ് ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു
അനൂപ് മേനോന്‍,വിഷ്ണു ഉണ്ണികൃഷ്ണന്‍,സര്‍ജോനാ ഖാലിദ്,സിദ്ധിഖ്, ദേവന്‍, ടിനി ടോം,ഇര്‍ഷാദ്,ഷാജു ശ്രീധര്‍,ജനാര്‍ദ്ദനന്‍,ദിനേശ് പണിക്കര്‍, മുകുന്ദന്‍,മജീദ്,അപ്പ ഹാജ,നിര്‍മ്മല്‍ പാലാഴി,അബു സലീം,ജയപ്രകാശ്,സുധി കൊല്ലം,ശംഭൂ,ഹണി റോസ് എന്നിവരും അഭിനയിക്കുന്നുണ്ട്.
ये à¤à¥€ पà¥�ें- ബിഗ് ബ്രദര്‍; മോഹന്‍ലാലും സിദ്ധീഖും വീണ്ടും ഒന്നിക്കുന്നു
ബോളിവുഡ് താരങ്ങളായ അര്‍ബാസ് ഖാന്‍,ചേതന്‍ ഹന്‍സ് രാജ്,ആസിഫ് ബസ്റ,ആവാന്‍ ചൗധരി എന്നിവരും ബിഗ് ബ്രദറില്‍ അഭിനയിക്കുന്നുണ്ട്. സച്ചിദാനന്ദന്‍, എഡ്‍വിന്‍ മോസസ് എന്നീ കഥാപാത്രങ്ങളെയാണ് ലാല്‍ അവതരിപ്പിക്കുന്നത്. വേദാന്തം ഐ.പി.എസായി സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബാസ് ഖാനുമെത്തുന്നു. ചിത്രം ജനുവരി 16ന് തിയറ്ററുകളിലെത്തും.
Adjust Story Font
16

