കുറുപ്പും റോക്കി ഭായിയും കണ്ടുമുട്ടിയപ്പോള്‍..
കുറുപ്പ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു ഈ കൂടിക്കാഴ്ച.

കെജിഎഫ് താരം യഷിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ദുല്‍ഖര്‍ സല്‍മാന്‍. 'കുറുപ്പും റോക്കി ഭായിയും കണ്ടുമുട്ടിയപ്പോള്‍' എന്ന് പറഞ്ഞാണ് ദുല്‍ഖര്‍ ഫേസ് ബുക്കില്‍ ചിത്രം പങ്കുവെച്ചത്. കുറുപ്പ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു ഈ കൂടിക്കാഴ്ച.
താങ്കളെ കണ്ടുമുട്ടിയതില്‍ സന്തോഷം. ആതിഥ്യമര്യാദ നേരിട്ടറിഞ്ഞു. അടുത്ത ഷെഡ്യൂളില്‍ വീണ്ടും കാണാം. കെജിഎഫ് 2വിനു വേണ്ടി കാത്തിരിക്കുകയാണെന്നും ദുല്‍ഖര്‍ ഫേസ് ബുക്കില്‍ ഫോട്ടോയ്ക്കൊപ്പം കുറിച്ചു.
കേരള ചരിത്രത്തിലെ കുപ്രസിദ്ധനായ പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ ജീവിതം പറയുന്ന ചിത്രമാണ് കുറുപ്പ്. ശ്രീനാഥ് രാജേന്ദ്രനാണ് സംവിധാനം. ഇന്ദ്രജിത്‍, സണ്ണി വെയിന്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. വേഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖറും എംസ്റ്റാര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
When Kurup met Rocky Bhai ! Such a fine gent. Was a real pleasure to meet you bro. Touched by your kindness and warm...
Posted by Dulquer Salmaan on Tuesday, February 4, 2020
Adjust Story Font
16

