മഹേഷേട്ടന്‍ തെലുങ്കിലും സൂപ്പറാണ്
‘ഉമാ മഹേശ്വരാ ഉഗ്ര രൂപസ്യ’ എന്നാണ് തെലുങ്ക് പതിപ്പിന്റെ പേര്

ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മലയാളത്തിലെ ഹിറ്റ് ചിത്രമായിരുന്നു മഹേഷിന്റെ പ്രതികാരം. തമിഴില്‍ 'നിമിര്‍' എന്ന പേരില്‍ എത്തിയ ചിത്രം ഇപ്പോഴിതാ തെലുങ്കിലും റിലീസിനൊരുങ്ങുകയാണ്. 'ഉമാ മഹേശ്വരാ ഉഗ്ര രൂപസ്യ' എന്നാണ് തെലുങ്ക് പതിപ്പിന്റെ പേര്. വെങ്കിടേഷ് മഹ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു.
സത്യ ദേവ് ആണ് ചിത്രത്തില്‍ നായകനായെത്തുന്നത്. ബിജിബാല്‍ ആണ് ചിത്രത്തില്‍ സംഗീതമൊരുക്കിയിരിക്കുന്നത്. 'ബാഹുബലി' നിര്‍മാതാക്കളായ അര്‍ക മീഡിയ വര്‍ക്ക്സ് നിര്‍മ്മിക്കുന്ന ചിത്രം ഏപ്രില്‍ 17 ന് തിയറ്ററുകളിലെത്തും.
ये à¤à¥€ पà¥�ें- മഹേഷിന്റെ പ്രതികാരം തമിഴ് ട്രയിലര്‍ കാണാം
ദിലീഷ് പോത്തന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു 2016ല്‍ പുറത്തിറങ്ങിയ മഹേഷിന്റെ പ്രതികാരം. ഫഹദ് ഫാസില്‍ മഹേഷ് ഭാവന എന്ന ഫോട്ടോഗ്രാഫറായി അഭിനയിച്ച ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. 2016-ലെ മികച്ച ജനപ്രിയചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ചിത്രത്തിനു ലഭിച്ചിരുന്നു.
ये à¤à¥€ पà¥�ें- പ്രിയദര്‍ശന്റെ തമിഴ് ചിത്രം മഹേഷിന്റെ പ്രതികാരത്തിന്റെ റീമേക്ക്
ये à¤à¥€ पà¥�ें- മഹേഷും ഭാവന സ്റ്റുഡിയോയും തെലുങ്കിലേക്ക്; റീമേക്ക് ഒരുക്കുന്നത് ബാഹുബലിയുടെ നിര്‍മ്മാതാക്കള്‍
Adjust Story Font
16

