ഒരു നായികയും രണ്ട് നായകന്‍മാരും; ഹരികൃഷ്ണന്‍സിലെ ഇരട്ട ക്ലൈമാക്‌സ് എന്ന പരീക്ഷണത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി സംവിധായകന്‍ ഫാസില്‍
ലാല്‍-മമ്മൂട്ടി കൂട്ടുകെട്ടിലിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ഹരികൃഷ്ണന്‍സ്

മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചപ്പോഴൊക്കെ ഹിറ്റുകളായിരുന്നു പിറന്നത്. ലാല്‍ ചിത്രങ്ങളില്‍ മമ്മൂക്കയും മമ്മൂട്ടി സിനിമകളില്‍ ലാലും അതിഥി റോളുകളില്‍ വന്നപ്പോളും പ്രേക്ഷകര്‍ രണ്ട് കയ്യും നീട്ടി സ്വീകരിച്ചു. ലാല്‍-മമ്മൂട്ടി കൂട്ടുകെട്ടിലിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ഹരികൃഷ്ണന്‍സ്.
രണ്ട് സൂപ്പര്‍താരങ്ങള്‍ ഒന്നിച്ച് അഭിനയിച്ച ചിത്രം എന്നതിലുപരി ഇരട്ട ക്ലൈമാക്‌സ് എന്ന പരീക്ഷണവും ഈ ചിത്രത്തിലൂടെയാണ് നടന്നത് .വന്‍ താരനിരയെ അണിനിരത്തിയ ചിത്രത്തില്‍ ബോളിവുഡ് താരം ജൂഹി ചൗളയായിരുന്നു നായിക. 1998ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ഇരട്ട ക്ലൈമാക്സുകള്‍ ഒരുക്കിയതിനെക്കുറിച്ച് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ കൂടിയായ ഫാസില്‍. ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഫാസിലിന്റെ വെളിപ്പെടുത്തല്‍.
ये à¤à¥€ पà¥�ें- ഫാദര്‍ നെടുമ്പള്ളിയായി ഫാസില്‍; പോസ്റ്റര്‍ പുറത്ത്

മോഹന്‍ലാലും മമ്മൂട്ടിയും മലയാള സിനിമയില്‍ തുല്യരായി നില്‍ക്കുന്ന കാലമായിരുന്നു അന്ന്. അവരെ ഒരുമിപ്പിച്ചു സിനിമയെടുക്കണം എന്ന ആഗ്രഹവും മനസ്സില്‍ മായാതെ ഉണ്ടായിരുന്നു. ഇരുവരുമായും അടുത്ത സൗഹൃദവും നിലനില്‍ക്കുന്നുണ്ടായിരുന്നു. അങ്ങനെയായിരുന്നു ഹരികൃഷ്ണന്‍സ് ഒരുങ്ങിയിരുന്നത്. ഇരുനായകന്‍മാരെയും ഒന്നിപ്പിച്ച് ഒരു സിനിമ എടുക്കുമ്പേള്‍ അവരിലൊരാളെ കൂടുതലായി പരിഗണിച്ചു എന്ന വിമര്‍ശനം ഉണ്ടാകാതെ നോക്കുന്നതായിരുന്നു പ്രധാന വെല്ലുവിളിയെന്ന് ഫാസില്‍ പറഞ്ഞു. നായികയായി എത്തിയ ജൂഹി ചൗളയെ ഏത് നായകന് ലഭിക്കണം എന്ന കാര്യത്തിലും ഏറെ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ടായിരുന്നു.
ये à¤à¥€ पà¥�ें- ‘എല്ലാം ഒരുമിച്ച് ചേര്‍ന്നപ്പോള്‍ മണിച്ചിത്രത്താഴ് സംഭവിച്ചു’; ഫാസില്‍ പറയുന്നു...
മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും ആരാധകര്‍ക്ക് നിരാശയുണ്ടാകുന്ന രീതിയില്‍ ഒരിക്കലും സിനിമ എടുക്കാന്‍ സാധിക്കില്ലായിരുന്നു . അങ്ങനെ ആലോചിക്കുന്ന വേളയില്‍ തോന്നിയ ഒരു കുസൃതി മാത്രമായിരുന്നു ആ ക്ലൈമാക്‌സ് രംഗങ്ങള്‍ . രണ്ടുപേര്‍ക്കും നായികയെ കിട്ടുന്നതും ആര്‍ക്കും കിട്ടാത്തതുമായ ക്ലൈമാക്‌സുകളിലേക്ക് എത്തിയിരുന്ന സാഹചര്യം ഫാസില്‍ വ്യക്തമാക്കുകയും ചെയ്തു. 32 പ്രിന്റുളളതില്‍ 16 ല്‍ മോഹന്‍ലാലിന് കിട്ടുന്നതും 16 ല്‍ മമ്മൂട്ടിക്ക് കിട്ടുന്നതുമായിരുന്നു കാണിച്ചിരുന്നത്. ഇത് ഒരു കൗതുകം ഉണര്‍ത്തുന്ന കാര്യം കൂടിയാണ് എന്നും സംവിധായകന്‍ ഫാസില്‍ പറയുന്നു.
Adjust Story Font
16

