Quantcast

അരങ്ങേറ്റം മോശമാക്കിയില്ല; 25 കോടി കളക്ഷനുമായി അനൂപിന്റെ ‘വരനെ ആവശ്യമുണ്ട്’ മുന്നേറുന്നു

ചിത്രം പുറത്തിറങ്ങി രണ്ട് ആഴ്ചകൾ പിന്നിടുമ്പോളാണ് 25 കോടി രൂപ നേടിയത് 

MediaOne Logo

Web Desk

  • Published:

    25 Feb 2020 1:26 PM IST

അരങ്ങേറ്റം മോശമാക്കിയില്ല; 25 കോടി കളക്ഷനുമായി അനൂപിന്റെ ‘വരനെ ആവശ്യമുണ്ട്’ മുന്നേറുന്നു
X

കുടുംബ പ്രേക്ഷകരുടെ ഇഷ്ടസംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്റെ ആദ്യചിത്രം, നീണ്ട ഇടവേളക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും ഒന്നിക്കുന്ന സിനിമ. പോരാത്തതിന് ദുല്‍ഖറും കല്യാണി പ്രിയദര്‍ശനും. ഒരു സിനിമ കാണാന്‍ ഇതില്‍ കൂടുതല്‍ കാര്യങ്ങളൊന്നും വേണ്ട. ഈ കോമ്പിനേഷനുകളൊന്നും വെറുതെയായില്ല എന്ന് തെളിയിക്കുന്ന സിനിമയാണ് വരനെ ആവശ്യമുണ്ട് എന്ന ചിത്രം. മികച്ച അഭിപ്രായം തേടി ചിത്രം പ്രദര്‍ശനും തുടരുകയാണ്. 25 കോടിയാണ് ചിത്രം ഇതുവരെ വാരിക്കൂട്ടിയത്. ചിത്രം പുറത്തിറങ്ങി രണ്ട് ആഴ്ചകൾ പിന്നിടുമ്പോളാണ് 25 കോടി രൂപ നേടിയത്.

ये भी पà¥�ें- ‘ഓര്‍മയുണ്ടോ ഈ മുഖങ്ങള്‍’: കുടുംബ പ്രണയകഥയുമായി ദുല്‍ഖറിന്റെ ‘വരനെ ആവശ്യമുണ്ട്’; ട്രെയിലര്‍ വീഡിയോ

ദുൽഖർ സൽമാൻ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ എം സ്റ്റാർ ഫിലിംസും വേ ഫെറർ ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചെന്നൈയിൽ സ്ഥിരതാമസമാക്കിയ രണ്ടുപേരുടെ കഥയാണ് ചിത്രം പറയുന്നത്. കെ.പി.എ.സി ലളിത, ഉര്‍വ്വശി, ജോണി ആന്റണി, ലാലു അലക്സ്, സിജു വില്‍സണ്‍, ലാല്‍ ജോസ്, മേജര്‍ രവി, ശ്രീജ രവി തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.

ये भी पà¥�ें- ആരാധകരെ തിരിച്ചുപിടിച്ച് ശോഭന: വരനെ ആവശ്യമുണ്ട് ചിത്രത്തിലെ ഗാനം പുറത്ത്

TAGS :

Next Story