ദേവിയായി നയന്‍താര; വൈറലായി മൂക്കുത്തി അമ്മന്‍റെ ലൊക്കേഷന്‍ ചിത്രങ്ങള്‍
നടന്‍ കൂടിയായ ആര്‍.ജെ ബാലാജി സംവിധാനം ചെയ്യുന്ന മൂക്കുത്തി അമ്മന്‍ എന്ന സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളാണ് വൈറലാകുന്നത്

ചുവന്ന സാരിയും ത്രിശൂലവും കിരീടവുമെല്ലാം ധരിച്ച് ദേവിയായി നില്‍ക്കുന്ന നയന്‍താരയുടെ ചിത്രങ്ങള്‍ വൈറലാകുന്നു. നയന്‍സിന്‍റെ ദേവി ലുക്ക് കിടിലനായിട്ടുണ്ടെന്നാണ് ആരാധകരുടെ പക്ഷം. നടന്‍ കൂടിയായ ആര്‍.ജെ ബാലാജി സംവിധാനം ചെയ്യുന്ന മൂക്കുത്തി അമ്മന്‍ എന്ന സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളാണ് വൈറലാകുന്നത്.

ജനുവരിയില്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയായിരുന്നു. എന്നാല്‍ ലോക്ഡൌണ്‍ മൂലം പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. പോസ്റ്റ് പ്രൊഡക്ഷന് തമിഴ്നാട് സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ ചിത്രത്തിന്‍റെ ഡബ്ബിംഗ് ആരംഭിച്ചിട്ടുണ്ട്. നേരത്തെ മേയ് 1നാണ് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. പിന്നീടത് മാറ്റിവയ്ക്കുകയായിരുന്നു. പുതിയ തിയതി തീരുമാനിച്ചിട്ടില്ലെന്ന് ബാലാജി പറഞ്ഞു.

ഒരു പാവപ്പെട്ട കുടുംബത്തിലേക്ക് ദേവിയായ മൂക്കുത്തി അമ്മന്‍ കടന്നുവരുന്നതാണ് ചിത്രത്തിന്‍റെ പ്രമേയം. കോമഡിയും ഭക്തിയും ഇട കലര്‍ത്തിയുള്ള ചിത്രമാണ് മൂക്കുത്തി അമ്മനെന്നാണ് റിപ്പോര്‍ട്ട്. സംവിധായകനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. സ്മൃതി വെങ്കിട്, ഉര്‍വ്വശി, അജയ് ഘോഷ്, ഇന്ദുജ രവിചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
Adjust Story Font
16

