Quantcast

വാസന്തിയിലേത് വെല്ലുവിളി നിറഞ്ഞ കഥാപാത്രം, അവാര്‍ഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല; സ്വാസിക

തുടക്ക കാലത്ത് എല്ലാവരെയും പോലെ ഒത്തിരി സ്ട്രഗിള്‍ ചെയ്തെങ്കിലും ഈ പുരസ്കാരം തന്നെ ഒരു പാട് സന്തോഷിപ്പിക്കുന്നുവെന്ന്

MediaOne Logo

ജെയ്സി തോമസ്

  • Updated:

    2021-07-02 05:13:41.0

Published:

13 Oct 2020 11:29 AM GMT

വാസന്തിയിലേത് വെല്ലുവിളി നിറഞ്ഞ കഥാപാത്രം, അവാര്‍ഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല; സ്വാസിക
X

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് തന്നെ തേടിയെത്തിയതിന്റെ സന്തോഷത്തിലാണ് നടി സ്വാസിക വിജയ്. അമ്പതാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചപ്പോള്‍ മികച്ച സ്വഭാവ നടിക്കുള്ള അവാര്‍ഡ് ലഭിച്ചത് സ്വാസികക്കാണ്. സിനിമയിലും മിനിസ്ക്രീന്‍ രംഗത്തും ഒരു പോലെ തിളങ്ങുന്ന സ്വാസികക്ക് ഇത് കന്നി പുരസ്കാരമാണ്. തുടക്ക കാലത്ത് എല്ലാവരെയും പോലെ ഒത്തിരി സ്ട്രഗിള്‍ ചെയ്തെങ്കിലും ഈ പുരസ്കാരം തന്നെ ഒരു പാട് സന്തോഷിപ്പിക്കുന്നുവെന്ന് മീഡിയവണ്‍ ഓണ്‍ലൈനിനോട് പറഞ്ഞു.

വാസന്തി ദൃശ്യവത്ക്കരിച്ചത് ഒരു പെണ്‍കുട്ടിയുടെ ജീവിത യാത്രയാണ്. ഒരു പാട് പുരുഷന്‍മാര്‍ അവളുടെ ജീവിതത്തിലൂടെ കടന്നു പോകുന്നു. വളരെ വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു വാസന്തിയിലേത്. അവാര്‍ഡ് കിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കിട്ടിയപ്പോള്‍ സന്തോഷം. എന്നെപ്പോലൊരു തുടക്കക്കാരിക്ക് ഇനിയും മുന്നോട്ടു പോകാനുള്ള ഊര്‍ജ്ജമാണ് ഈ പുരസ്കാരത്തിലൂടെ ലഭിക്കുന്നത്.

സിനിമയിലൂടെയാണ് ഞാന്‍ അഭിനയരംഗത്തേക്ക് വരുന്നത്. ആദ്യ കാലത്ത് എല്ലാവരെയും പോലെ ഒരു പാട് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോള്‍ അവസരങ്ങള്‍ ലഭിക്കുന്നതില്‍ സന്തോഷമുണ്ട്. സിനിമയെപ്പോലെ തന്നെ മിനിസ്ക്രീന്‍ രംഗവും ഇഷ്ടപ്പെടുന്നു..സ്വാസിക പറഞ്ഞു. സിജു വില്‍സണ്‍ നിര്‍മ്മിച്ച ചിത്രമാണ് വാസന്തി. ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. ചിത്രം ഇതുവരെ റിലീസ് ചെയ്തിട്ടില്ല. ഇനി വാസന്തി പ്രേക്ഷകരിലേക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സ്വാസിക കൂട്ടിച്ചേര്‍ത്തു.

അമ്പതാമത് ചലച്ചിത്ര പുരസ്കാരത്തില്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ചിത്രം കൂടിയാണ് വാസന്തി. മികച്ച ചിത്രം, മികച്ച സ്വഭാവ നടി, മികച്ച തിരക്കഥ എന്നിവയ്ക്കുള്ള പുരസ്കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്.

ഷിനോസ് റഹ്‍മാനും സഹോദരൻ സജാസ് റഹ്മാനും ചേർന്നാണ് വാസന്തി എഴുതി സംവിധാനം ചെയ്തിരിക്കുന്നത്.അഭിലാഷ് ശങ്കർ ഛായാഗ്രഹണവും, രാജേഷ് മുരുഗേശൻ സംഗീതവും നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് ശബരീഷ് വർമ്മ വരികൾ എഴുതിയിരിക്കുന്നു. ടൈറ്റില്‍ കഥാപാത്രമായ വാസന്തിയെ ആണ് സ്വാസിക അവതരിപ്പിച്ചത്. സിജു വിൽസൺ, ശ്രീല നല്ലെടം, മധു ഉമാലയം, ശബരീഷ് വർമ്മ, ശിവജി ഗുരുവായൂർ, വിനോദ് കുമാർ, ഹരിലാൽ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

TAGS :

Next Story